ടെഹ്റാൻ: ഇസ്ലാമിക വിപ്ലവത്തിന്റെ 44-ാം വാർഷികം ആഘോഷമാക്കി ഇറാൻ. ഹിജാബിനെതിരായ പ്രതിഷേധങ്ങൾ മാറ്റിവച്ച് പതിനായിരക്കണക്കിന് ജനങ്ങൾ ഈ ദിവസം സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ടെലിവിഷൻ പ്രസംഗം സംപ്രേഷണം ചെയ്യുന്ന രാജ്യത്തിന്റെ ഔദ്യോഗിക ചാനലിന്റെ പ്രവർത്തനം സർക്കാർ വിരുദ്ധ ഹാക്കർമാർ തടസപ്പെടുത്തി. ലൈവ് ടെലിവിഷൻ പ്രസംഗത്തിനിടെ സർക്കാർ വിരുദ്ധ ഹാക്കർമാരുടെ ലോഗോ പ്രത്യക്ഷപ്പെട്ടതിന് ശേഷം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ മരണം എന്ന് ശബ്ദസന്ദേശവും വന്നു.
1979 ഫെബ്രവരിയിലാണ് ഇറാന്റെ ചരിത്രംതന്നെ മാറ്റിമറിച്ച ഇസ്ലാമിക ഭരണകൂടം നിലവിൽവരുന്നത്. ശീതയുദ്ധ കാലഘട്ടത്തിലാണ് അമേരിക്കൻ പിന്തുണയോടെ പശ്ചിമേഷ്യ അടക്കിവാണിരുന്ന ഷാ മുഹമ്മദിന്റെ ഭരണത്തിന് അന്ത്യം കുറിക്കുന്നത്. നാടുകടത്തപ്പെട്ടതിനുശേഷം തിരിച്ചെത്തിയ ആയത്തൊള്ള റുഹല്ല ഖമനേയിയുടെ നേതൃത്തിലായിരുന്നു 2,500 വർഷത്തെ രാജവാഴ്ച അവസാനിപ്പിച്ച വിപ്ലവം.
Discussion about this post