കൊച്ചി: നിർത്തിയിട്ട ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. എറണാകുളം കളമശ്ശേരിയിലാണ് അപകടമുണ്ടായത്. ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് മാറ്റുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ ദേശീയപാതയിൽ ആണ് അപകടം. കോയമ്പത്തൂർ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ, ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത്, ചങ്ങനാശേരി സ്വദേശി ശ്യാം എന്നിവരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു












