തിരുവനന്തപുരം: ബിബിസി ചാനലിന്റെ മുംബൈ ഡൽഹി ഓഫീസുകളിൽ നടന്ന സർവ്വേയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും എംപി എഎ റഹീമും. ആദായനികുതി വകുപ്പ് പരിശോധനകളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്നു മുഖ്യമന്ത്രി ആരോപിച്ചു.
മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്നു രാജ്യാന്തര മാദ്ധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇതു രാജ്യാന്തര സമൂഹത്തിനു മുന്നിൽ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജനാധിപത്യം ഇതിനൊക്കെയും കണക്കു ചോദിക്കാതെ കടന്നുപോകില്ല.മോദി സർക്കാരിന്റെ അമിതാധികാര പ്രവണതകൾക്കെതിരെ പ്രതിഷേധിക്കുകയെന്ന് എഎ റഹീം ആഹ്വാനം ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരുടെയും പ്രതികരണം.
Discussion about this post