ഇസ്ലാമാബാദ്: യുക്രെയ്ൻ- റഷ്യ വിഷയത്തിൽ ഇന്ത്യയുടെ മാതൃക പിന്തുടരുകയായിരുന്നുവെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യുക്രെയ്‌നെ ആക്രമിച്ചതിന് റഷ്യയെ അപലപിക്കണമെന്ന് മുൻ കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഇന്ത്യയുടെ നിലപാട് ചൂണ്ടിക്കാട്ടി താൻ അതിൽ നിന്നും പിന്തിരിയുകയായിരുന്നുവെന്നും ഇമ്രാൻ പറഞ്ഞു.
യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെ അപലപിക്കാൻ ജനറൽ ബജ്വ എന്നോട് ആവശ്യപ്പെട്ടു. യുഎസിന്റെ തന്ത്രപരമായ സഖ്യകക്ഷിയായ ഇന്ത്യ നിഷ്പക്ഷത പാലിക്കുകയാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതിനാൽ പാംകിസ്താനും ആ രീതി പിന്തുടരണമെന്ന് താൻ പറഞ്ഞുവെന്ന് ഇമ്രാൻ വ്യക്തമാക്കി. എന്നാൽ താൻ വിസമ്മതിച്ചിട്ടും യുഎസിനെ തൃപ്തിപ്പെടുത്താൻ ഒരു സുരക്ഷാ സെമിനാറിൽ ജനറൽ ബജ്വ തന്നെ റഷ്യയെ അപലപിച്ചുവെന്ന് ഇമ്രാൻ കൂട്ടിച്ചേർത്തു.
ഞാൻ റഷ്യയിൽ പോയി പാകിസ്താന്് കുറഞ്ഞ നിരക്കിൽ ഗോതമ്പും ഇന്ധനവും നൽകാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തി. റഷ്യയുടെ പിന്തുണയോടെ ഇന്ത്യ പണപ്പെരുപ്പം കുറച്ചെങ്കിലും പകിസ്താന്റെ പണപ്പെരുപ്പ നിരക്ക് 12 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർന്നുവെന്ന് ഇമ്രാൻ പറയുന്നു.
ഇന്ന് പാകിസ്താനെ അലട്ടുന്ന എല്ലാ പ്രശ്‌നത്തിന്റെയും ഉറവിടം ബജ്വയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബജ്വയാണെന്നും ഇമ്രാൻ ആരോപിച്ചു. റഷ്യ- യുക്രെയ്ൻ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടിനേയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തേയും നേരത്തെ പല പ്രാവശ്യം ഇമ്രാൻ ഖാൻ പ്രകീർത്തിച്ചിരുന്നു. ഇന്ത്യ , യൂറോപ്പിന്റെ സമ്മർദ്ദ തന്ത്രത്തിൽ വീണില്ലെന്നും പാകിസ്താനും അതായിരുന്നു പിന്തുടരേണ്ടതെന്നും ഇമ്രാൻ ചൂണ്ടിക്കാട്ടിയിരുന്നു








