Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ഒറ്റയടിക്ക് 68 കിലോ പുല്ല് വരെ അകത്താക്കും, 16 മണിക്കൂർ വെള്ളത്തിൽ; ‘ഹിപ്പോ’യെ കുറിച്ച് രസകരമായ ചില കാര്യങ്ങൾ

by Brave India Desk
Feb 15, 2023, 05:41 pm IST
in News, Science
Share on FacebookTweetWhatsAppTelegram

ഇന്ന് വേള്‍ഡ് ഹിപ്പോ ഡേയാണ്, ഹിപ്പോപൊട്ടാമസ് ദിനം. വെള്ളത്തിലും ചെളിയിലും കുത്തിമറിയുന്ന, ഹിപ്പോ എന്ന് നമ്മള്‍ സ്‌നേഹത്തോടെയും അല്ലാതെയുമൊക്കെ വിളിക്കുന്ന ആഫ്രിക്കക്കാരനായ ഈ കക്ഷിയുടെ നമുക്കറിയാത്ത, ചില രസകരമായ കാര്യങ്ങള്‍ അറിയാം.

പേരിലൊരു കുതിര

Stories you may like

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

Hippopotamus amphibisu എന്നതാണ് ഹിപ്പോപൊട്ടാമസിന്റെ ശാസ്ത്രീയനാമം. കാഴ്ചയില്‍ ഭീമാകാരനായ, സര്‍വ്വസമയവും നീരാടാന്‍ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന് ആ പേര് വന്നത് നീര്‍ക്കുതിര എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദത്തില്‍ നിന്നാണ. പേരിലൊരു കുതിരബന്ധം ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കുതിരയുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് ഹിപ്പോ. അപ്പോള്‍ പിന്നേ ഹിപ്പോയുടെ ബന്ധുക്കള്‍ ആരാണ്. ജീവിച്ചിരിക്കുന്നതില്‍ ഹിപ്പോയ്ക്ക് ബന്ധമുള്ളതെന്ന് പറയാവുന്ന ജീവിവര്‍ഗ്ഗങ്ങള്‍ പന്നി, തിമിംഗലം, ഡോള്‍ഫിന്‍ എന്നിവയൊക്കെയാണെന്ന് സാന്‍ ഡിയാഗോ മൃഗശാല പറയുന്നു.

വലുപ്പം

നീര്‍ക്കുതിര എന്നറിയപ്പെടുന്ന സാധാരണ ഹിപ്പോകള്‍ കാഴ്ചയില്‍ വളരെ ഭീമാകാരനാണ്. ആനയും കാണ്ടാമൃഗവും കഴിഞ്ഞാല്‍ കരയില്‍ ജീവിക്കുന്ന ഏറ്റവും വലുപ്പമുള്ള മൂന്നാമത്തെ സസ്തനിയാണ് ഹിപ്പോ. 10.8 മുതല്‍ 16.5 അടി വരെ നീളം ഇവയ്ക്കുണ്ടാകും. ഒരു പെണ്‍ ഹിപ്പോയ്ക്ക് ശരാശരി 1,400 കിലോഗ്രാം ഭാരം ഉണ്ടായിരിക്കാമെന്നാണ് അനുമാനം. അതേസമയം ആണ്‍ ഹിപ്പോകള്‍ 1,600 മുതല്‍ 4,500 കിലോഗ്രാം വരെ വണ്ണം വെക്കും.

അതേസമയം പിഗ്മി ഹിപ്പോ, Choeropsis liberienssi എന്ന അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു കുഞന്‍ ഹിപ്പോയുണ്ട്. ഇവയ്ക്ക് 160 മുതല്‍ 270 കിലോഗ്രാം വരെയേ ഭാരം കാണൂ.

നീരാടാന്‍ ഏറെ ഇഷ്ടം

ആഫ്രിക്കയിലാണ് ഹിപ്പോകളെ കൂടുതലായി കണ്ടുവരുന്നത്. ധാരാളം ജലമുള്ള മേഖലയാണ് ഇവയ്ക്ക് ഇഷ്ടം. ദിവസത്തിന്റെ ഭൂരിഭാഗവും ഇവ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് ശരീരം തണുക്കാനും ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്താനുമാണ്. വെള്ളത്തിലും കരയിലും ജീവിക്കുന്ന കൂട്ടരായ ഇവര്‍ ഒരു ദിവസം 16 മണിക്കൂറെങ്കിലും വെള്ളത്തിലായിരിക്കും.

എപ്പോഴും കൂട്ടമായി നടക്കാനാണ് ഹിപ്പോകള്‍ക്ക് ഇഷ്്ടം. ഒരു കൂട്ടത്തില്‍ 10-30 വരെ ഹിപ്പോകള്‍ ഉണ്ടാകും, ചില കൂട്ടങ്ങളില്‍ 200 ഹിപ്പോ വരെയുണ്ടാകും.

ഭയങ്കര ബഹളക്കാരുമാണ് ഹിപ്പോകള്‍. ഇവരുടെ ചീറ്റലും മുരള്‍ച്ചയും എന്തിന് ശ്വാസോച്ഛാസ ശബ്ദം വരെ 115 ഡെസിബെല്‍ വരെ ആയിരിക്കും. കിലോമീറ്ററുകള്‍ അപ്പുറത്താണെങ്കിലും ഹിപ്പോയുടെ ശബ്ദം കേള്‍ക്കാനാകും.

കാണാന്‍ ഭീകരനായ ഹിപ്പോ സ്വഭാവത്തിലും അല്‍പ്പം ഭീകരനാണ്. ആക്രമണകാരികളായ ഹിപ്പോ കൊമ്പുകോര്‍ത്താണ് ശത്രുക്കളെ നേരിടുന്നത്. വെള്ളത്തിലൂടെ വളരെ എളുപ്പത്തില്‍ നീങ്ങുമെങ്കിലും ഇവര്‍ക്ക് നീന്തലറിയില്ല. 5 മിനിട്ടോളം വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ ഇവയ്ക്ക് കഴിയും.

വിശപ്പാണ് ഇവന്റെ മെയിന്‍

സസ്യഹാരിയായ ഹിപ്പോകള്‍ക്ക് ഏത് നേരവും വിശപ്പാണ്. വളര്‍ച്ചയെത്തിയ ഹിപ്പോകള്‍ രാത്രിതോറും 35 കിലോഗ്രാം പുല്ല് തിന്നുമെന്നാണ് പറയപ്പെടുന്നത്. വയറുനിറയ്ക്കാന്‍ വേണ്ടി രാത്രിയില്‍ ഏതാണ്ട് 10 കിലോമീറ്റര്‍ വരെ ഹിപ്പോകള്‍ നടക്കാറുണ്ടത്രേ. മാത്രമല്ല ഒറ്റയടിക്ക് 65 കിലോ പുല്ല് വരെ കഴിക്കാന്‍ ഹിപ്പോയ്ക്ക് സാധിക്കും. എപ്പോഴും വിശപ്പാണെന്ന് കരുതി പട്ടിണി കിടക്കാന്‍ ഇവയ്ക്ക് കഴിയില്ലെന്ന് കരുതരുത്. വയറില്‍ ഭക്ഷണം സംഭരിച്ച് മൂന്നാഴ്ച വരെ പട്ടിണി കിടക്കാന്‍ ഇവയ്ക്ക് സാധിക്കും. പൊതുവേ സസ്യാഹാരികളാണെങ്കിലും ചിലപ്പോഴൊക്കെ ഇവ മാംസം കഴിക്കുന്നുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. ചിലപ്പോള്‍ മറ്റ് ഹിപ്പോകളെ വരെ ഇവ കഴിക്കും.

ഹിപ്പോ കുട്ടികള്‍

ഏട്ട് മാസമാണ് പെണ്‍ ഹിപ്പോകളുടെ ഗര്‍ഭകാലം. ഒരു കുഞ്ഞിനെ മാത്രമേ സാധാരണയായി ഇവ പ്രസവിക്കാറുള്ളു. ജനിക്കുമ്പോള്‍ കുട്ടി ഹിപ്പോയ്ക്ക് 23 മുതല്‍ 50 കിലോഗ്രാം വരെ ഭാരമുണ്ടാകും. ആദ്യത്തെ എട്ട് മാസങ്ങള്‍ അമ്മ ഹിപ്പോ കുഞ്ഞിനെ മുലയൂട്ടും. വെള്ളത്തിലാണെങ്കില്‍ കുട്ടി ഹിപ്പോ വെള്ളം കയറാതിരിക്കാന്‍ തന്റെ മൂക്കും ചെവികളും അടച്ചുപിടിക്കും. എല്ലാ ഹിപ്പോകള്‍ക്കും ഈ കഴിവുണ്ട്. വെള്ളത്തിലായിരിക്കുമ്പോള്‍ കണ്ണുകള്‍ക്ക് സംരക്ഷണമേകാനുള്ള ആവരണവും ഹിപ്പോകള്‍ക്കുണ്ട്. 5-7 വയസിനുള്ളില്‍ ഹിപ്പോകള്‍ വളര്‍ച്ചയെത്തും. സാധാരണയായി 40-61 വര്‍ഷം വരെയാണ് ഹിപ്പോകളുടെ ആയുസ്സ്.

ആക്രമണകാരി

ലോകത്തിലെ ഏറ്റവും വലിയ, ആക്രമണകാരിയായ സസ്തനിയാണ് ഹിപ്പോ. ആഫ്രിക്കയില്‍ ഓരോ വര്‍ഷവും അഞ്ഞൂറോളം പേര്‍ ഹിപ്പോകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2014ല്‍ നൈജീരിയയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് ആക്രമിച്ച ഒരു ഹിപ്പോ 12 കുട്ടികളെയും ഒരു അധ്യാപകനെയും വകവരുത്തിയിരുന്നു.

Tags: River HorseDangerous Mammel on LandWorld Hippo DayHippoHippopotamusesWater Horse
Share5TweetSendShare

Latest stories from this section

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

Discussion about this post

Latest News

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies