ഡല്‍ഹി : രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാര്‍ച്ചിന് നേതൃത്വം നല്‍കും. ഇന്ന് വൈകീട്ട് 3.45ന് പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്ത് നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.
കോണ്‍ഗ്രസ് എം.പിമാരും പ്രവര്‍ത്തകസമിതി അംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുക്കും. രാജ്യത്ത് വര്‍ധിച്ച വരുന്ന അസഹിഷ്ണുതക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സോണിയ ഗാന്ധി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ കൂടാതെയാണ് കോണ്‍ഗ്രസ് അധ്യക്ഷ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. എഴുത്തുകാര്‍ക്കും സ്വതന്ത്ര ചിന്തകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടത്തുന്ന അക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനവും സോണിയ രാഷ്ട്രപതിയ്ക്ക് നല്കി.
Discussion about this post