ഡല്‍ഹി: ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയ്ക്ക് പാര്‍ട്ടി അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അദ്വാനിയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിഹാറിലെ പ്രദേശിക നേതാക്കളെ പാര്‍ട്ടി അവഗണിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കായിരിക്കും. അരുണ്‍ ജെയ്റ്റിലും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ സ്വദേശിയായ തന്നെ തെരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തിയത് ശരിയായില്ലെന്നും ബീഫ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കിയത്.
Discussion about this post