കൊച്ചി : നടൻ മോഹൻലാലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്. രണ്ട് മാസം മുൻപ് നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് മൊഴി രേഖപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് താരത്തിൽ നിന്ന് വ്യക്തത തേടിയെന്നും ഐടി ഉദ്യോഗസ്ഥർ അറിയിച്ചു. മോഹൻലാലിന്റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തിയാണ് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്.
നടനും നിർമാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് അന്വേഷണം നടക്കുന്നത്. സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള നിരവധി കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യൽ നാലവര മണിക്കൂറോളം നീണ്ടുനിന്നു. വിദേശ സ്വത്തുക്കളുടെയും വിവരങ്ങൾ തേടി.
രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തായായ സാഹചര്യത്തിലാണ് ശേഷിക്കുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുന്നത്.












