മാളികപ്പുറം സൂപ്പർ ഹിറ്റാക്കിയതിന് പിന്നാലെ തമിഴ് സിനിമാ രംഗത്ത് തിളങ്ങാനൊരുങ്ങുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം വൻ വിജയം നേടിയതിന് പിന്നാലെ അഭിലാഷ് പിള്ളയ്ക്ക് വിവിധ ഭാഷകളിൽ നിന്ന് പ്രൊജക്ടുകൾ എത്തുന്നുണ്ട്. അഭിലാഷ് പിള്ളയുടെ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംവിധായികയും രജനികാന്തിന്റെ മകളുമായ സൗന്ദര്യ രജനികാന്തുമായി ചേർന്ന് അഭിലാഷ് പിള്ള പുതിയ സിനിമയ്ക്കായി തയ്യാറെടുക്കുകയാണ്. മാളികപ്പുറം റിലീസിന് പിന്നാലെയാണ് സൗന്ദര്യയുടെ ഫോൺകോൾ വന്നത് എന്ന് അഭിലാഷ് പറഞ്ഞു. ‘ചെന്നൈയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ഞങ്ങൾ ഒരു പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചു. നിലവിൽ ഞാൻ അതിൻറെ എഴുത്തുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഈ വർഷം തന്നെ ആ പ്രൊജക്ട് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, അഭിലാഷ് പിള്ള പറയുന്നു.
സിനിമയെക്കുറിച്ച് ഇപ്പോൾ തന്നെ ഒന്നും പറയാൻ സാധിക്കില്ല. ഒരു കഥാബിജം സൗന്ദര്യയോട് പറയുക മാത്രമാണ് ചെയ്തത്. അത് അവർക്ക് ഇഷ്ടമാവുകയും ചെയ്തു. അതാണ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്. ബിഗ് ബജറ്റിൽ വരുന്ന ഒരു മൾട്ടിസ്റ്റാർ ചിത്രമായിരിക്കും ഇതെന്നും അഭിലാഷ് പറയുന്നു.
Discussion about this post