കോഴിക്കോട്: എറണാകുളം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവച്ചിൽ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇവർ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ 18ന് രാത്രി മിനി ബൈപ്പാസിന് സമീപം ആൺകുട്ടികൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്.
പ്രതികൾ പെൺകുട്ടിക്കും മദ്യം നൽകുകയായിരുന്നു. ഇവരിൽ ഒരാൾ കോഴിക്കോടും രണ്ടാമത്തെയാൾ എറണാകുളത്തും പഠിക്കുകയാണ്. അബോധാവസ്ഥയിലായ വിദ്യാർത്ഥിനി രാവിലെ ബോധം ഉണർന്ന ശേഷം സുഹൃത്തിനെ വിളിച്ചു വരുത്തി ഇവിടെ നിന്ന് രക്ഷപെടുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് സ്ഥാപനത്തിന്റെ അധികൃതർ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്.
തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം കസബ സ്റ്റേഷനിലെത്തിയാണ് വിദ്യാർത്ഥിനി മൊഴി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് പോലീസ് പരിശോധന നടത്തിയത്.
Discussion about this post