കൊച്ചി; പട്ടാപ്പകൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. ആലുവയിലാണ് സംഭവം. കോയമ്പത്തൂർ സ്വദേശിയായ സെൽവനാണ് പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ കയറി പിടിച്ചത്.
പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ഇയാൾ കല്ലെറിയുകയായിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഓടിക്കയറുന്നതിനിടെ റെയിൽവേ പോലീസ് ഇയാളെ പിടികൂടി.
19 കാരിയായ പെൺകുട്ടിയ ആണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. നാട്ടുകാർ ഓടിക്കൂടിയതോടെ കല്ലെറിയുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പോലീസ് നൽകുന്നവിവരം. മയക്കുമരുന്ന് ലഹരിയിലാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു.
Discussion about this post