ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ വ്യവസായി അജയ് ബംഗയെ ലോകബാങ്ക അദ്ധ്യക്ഷനായ നിർദ്ദേശിച്ച് അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് .യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക്കിന്റെ വൈസ് ചെയർമാനായ അജയുടെ പേര് നിർദ്ദേശിച്ചത്. മാസ്റ്റർ കാർഡിൻറെ മുൻ സിഇഒ ആയ അജയ് ബംഗ കാലഘട്ടത്തിൻറെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനായ വ്യക്തി ആണെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു.
2016 ൽ പദ്മശ്രീ നൽകി ഇന്ത്യ ആദരിച്ച വ്യവസായി ആയ അജയ് ബംഗയുടെ അനുഭവ സമ്പത്തിനെ അഭിനന്ദിച്ച് കൊണ്ടാണ് ബൈഡൻ സുപ്രധാന നീക്കം നടത്തിയത്. സാമ്പത്തിക ഉൾപ്പെടുത്തലും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം രൂപപ്പെടുത്തിയ ബംഗ, ബൈഡന് ഏറെ പ്രിയപ്പെട്ട വ്യവസായികളിലൊരാളാണ്.
‘ചരിത്രത്തിലെ ഈ നിർണായക നിമിഷത്തിൽ ലോകബാങ്കിനെ മുന്നിൽ നിന്ന് നയിക്കാൻ അജയ് യോഗ്യനാണ്’ ‘വികസ്വര സമ്പദ്വ്യവസ്ഥയിലേക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നിക്ഷേപം കൊണ്ടുവരികയും മാർഗനിർദേശം നൽകുകയും ചെയ്തതിനൊപ്പം, ആഗോള കമ്പനികൾ കെട്ടിപ്പടുക്കാനും നിയന്ത്രിക്കാനും അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ ചെലവഴിച്ചുവെന്ന് ബൈഡൻ പറഞ്ഞു.
അതേസമയം, മറ്റ് രാജ്യങ്ങൾ ഈ സ്ഥാനത്തേക്ക് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുമോ എന്ന കാര്യം അറിയില്ലെന്ന് ഒരു യുഎസ് അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.








