കാസർകോട്: കാസർകോട് ഗവണ്മെന്റ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ അനാശാസ്യത്തിന് നേതൃത്വം നൽകുന്നുവെന്ന് മുൻ പ്രിൻസിപ്പൽ എം രമ. കോളേജിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ അനാശാസ്യം നടക്കുന്നു. അതിനെതിരെ നിലപാട് എടുത്തതാണ് തനിക്കെതിരായ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് അവർ പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും തന്നെ നീക്കിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദുവിന്റെ നടപടി ഏകപക്ഷീയമാണ്. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ല. എസ് എഫ് ഐ പ്രവർത്തകർക്കെതിരായ കേസിൽ ഉറച്ച് നിൽക്കുകയാണെന്നും എം രമ പറഞ്ഞു.
വിദ്യാർത്ഥികളെ ചേംബറിൽ പൂട്ടിയിട്ടു എന്ന പരാതിയിലാണ് പ്രിൻസിപ്പൽ എം രമയെ തത്സ്ഥാനത്ത് നിന്നും നീക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. തന്റെ ഓഫീസ് മുറിയിൽ സമരം ചെയ്യാൻ എസ് എഫ് ഐ പ്രവർത്തകരെ പ്രിൻസിപ്പൽ അനുവദിച്ചിരുന്നില്ല. ഇതും നടപടിക്ക് കാരണമായതായി പറയപ്പെടുന്നു.
Discussion about this post