തിരുവനന്തപുരം : വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവിൽ മാറ്റങ്ങൾ വരുത്തി കെഎസ്ആർടിസി. 25 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇനി കൺസെഷൻ ഇല്ല. ആദായ നികുതി നൽകുന്ന രക്ഷിതാക്കളുടെ കുട്ടികൾക്കും യാത്രാ ഇളവില്ല. കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറിന്റേതാണ് നിർദ്ദേശം.
അതേസമയം സ്വകാര്യ സ്‌കൂളുകളിലെയും കോളജുകളിലെയും ബിപിഎൽ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യം തുടരും. സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾക്ക് 30 ശതമാനമാണ് ഇളവ് നൽകുക.
2016 മുതൽ 2020 വരെ കൺസെഷൻ വകയിൽ 966.31 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നഷ്ടമായത്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.
Discussion about this post