ഡല്‍ഹി: ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ട എന്ന നേപ്പാളിന്റെ താക്കിതിന് കടുത്ത മറുപടി നല്കി ഇന്ത്യ. നേപ്പാളിലെ ആഭ്യന്തര സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.
യു. എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മുന്‍പാകെയാണ് ഇന്ത്യ ഉഈ വിഷയം ഉന്നയിച്ചത്. നേപ്പാളില്‍ നടക്കുന്ന വംശഹത്യയില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്നും കൗണ്‍സിലില്‍ ഇന്ത്യ വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ നേപ്പാളിനെതിരെ നിലപാടെടുക്കുന്നത്.
കഴിഞ്ഞ ദിവസം നേപ്പാള്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യക്കാരന് മരിച്ചിരുന്നു. ഇതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നേപ്പാള്‍ പ്രധാനമന്ത്രി നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്ന് ഇന്ത്യയെ താക്കീത് ചെയ്തിരുന്നു.
Discussion about this post