പത്തനംതിട്ട : പത്തനംതിട്ട കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. എൻഡിഎ സ്ഥാനാർത്ഥി രാമചന്ദ്രൻ 93 വോട്ടുകൾക്കാണ് വിജയിച്ചത്.
വാർഡ് മെമ്പറായിരുന്ന സിപിഎം അംഗം കെ.കെ.സത്യൻ അന്തരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സീറ്റ് നിലനിർത്താൻ സത്യന്റെ ഭാര്യയെയാണ് സിപിഎം മത്സരിപ്പിച്ചത്. എന്നാൽ 93 വോട്ട് ഭൂരിപക്ഷത്തിന് രാമചന്ദ്രൻ വിജയിച്ചു. യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.
എൻഡിഎ സ്ഥാനാർത്ഥി 454 വോട്ടുകൾ നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 361 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 155 വോട്ടുകളും ലഭിച്ചു. യുഡിഎഫ് 7, എൽഡിഎഫ് 5, ബിജെപി 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
Discussion about this post