ഹൈദരാബാദ്; നടുറോഡിൽ വച്ച് പരസ്യമായി കാമുകിയെ തല്ലിയ യുവാവിനെ ചോദ്യം ചെയ്ത് യുവതാരം. തെലുങ്ക് യുവനടൻ നാഗ ശൗര്യ ആണ് കാമുകിയെ തല്ലി ചതയ്ക്കുകയായിരുന്ന യുവാവിനെ പിടിച്ചുമാറ്റിയത്. ഇന്നലെയാണ് സംഭവം.
ഹൈദരാബാദിലെ ഒരു തിരക്കേറിയ റോഡിൽ വച്ച് പരസ്യമായി കാമുകിയെ തല്ലിയ യുവാവിനെ താരം പിടിച്ചു നിർത്തുകയും മാപ്പ് പറയാൻ ആവശ്യപ്പെട്ടാണ് യുവനടൻ കാറിൽ നിന്ന് ഇറങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
നീ എന്തിനാ അവളെ വഴിയിൽ വെച്ച് അടിച്ചത്? അവൾ നിങ്ങളുടെ കാമുകിയാകാം, അതിനർത്ഥം നിങ്ങൾക്ക് ഇതുപോലെ മോശമായി പെരുമാറാൻ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂയെന്നാണ് ശൗര്യ യുവാവിനോട് ആവശ്യപ്പെട്ടത്. പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി യുവതി യുവാവിനെ വിളിച്ചുകൊണ്ട് നീങ്ങുന്നതും വീഡിയോയിൽ കാണാം.








