Saturday, March 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്കൂളിൽ ഇവരുടെയൊക്കെ പേരു വായിക്കാൻ ടീച്ചർമാർ എന്ത് കഷ്ടപ്പെട്ടിട്ടുണ്ടാകും; പ്രസിദ്ധരുടെ വായിൽ കൊള്ളാത്ത പേരുകൾ; പറഞ്ഞു നോക്കരുത് .. നാക്കുളുക്കും

by Brave India Desk
Mar 2, 2023, 07:36 pm IST
in News, Lifestyle, Offbeat
Share on FacebookTweetWhatsAppTelegram

ചിലയിടങ്ങളില്‍ പേര് മാത്രം പറയുമ്പോള്‍ മുഴുവന്‍ പേര് എന്താണെന്ന് ചോദിക്കാറില്ലേ. പക്ഷേ ചില വ്യക്തികളുടെ മുഴുവന്‍ പേര് ചോദിച്ചാല്‍ പണി കിട്ടുക ചോദിക്കുന്ന ആള്‍ക്കായിരിക്കും. പേര് കേള്‍ക്കാന്‍ തന്നെ വേണ്ടിവരും മിനിട്ടുകള്‍. അത്രയ്ക്കും നീളമുള്ള പേരുകള്‍. പേരില്‍ ഫസ്റ്റ് നെയിമും സര്‍നെയിമും നിര്‍ബന്ധമുള്ള രാജ്യങ്ങളുണ്ട്. പക്ഷേ എല്ലായിടത്തും അങ്ങനെയല്ല. ചിലര്‍ക്ക് മിഡില്‍നെയിമും ഉണ്ടാകും. ചില മാതാപിതാക്കള്‍ക്കാണെങ്കില്‍ മക്കള്‍ക്ക് വ്യത്യസ്തമായ ഒരു പേര് വേണമെന്ന് ആഗ്രഹമുണ്ടാകും. അവരില്‍ ചിലരാണെങ്കിലോ ആരും കേള്‍ക്കാത്ത (ആര്‍ക്കും പറയാനും കഴിയാത്ത) പേരുകള്‍ മക്കള്‍ക്കിടും.

ചില പേരുകള്‍ കേള്‍ക്കുമ്പോള്‍ ഇതെന്തൊരു വായില്‍ക്കൊള്ളാത്ത പേരാണെന്ന് പറയുന്നവര്‍ക്ക് അതിലും വലിയ പേരുകള്‍ ഈ ലോകത്തിലുണ്ടെന്ന് അറിയുമായിരിക്കില്ല. പാബ്ലോ പിക്കാസോ, ചാള്‍സ് മൂന്നാമന്‍ രാജാവ്, മൊസാര്‍ട്ട് അങ്ങനെ ലോകപ്രശസ്തരായ പല വ്യക്തികളുടെയും യഥാര്‍ത്ഥ പേര് ഇവയൊന്നും അല്ല. ഇവര്‍ അറിയപ്പെടുന്ന പേരുകളേക്കാള്‍ നീളം കൂടിയ, അക്ഷരാര്‍ത്ഥത്തില്‍ ‘വായില്‍ കൊള്ളാത്ത’ പേരുകളാണ് ഇവര്‍ക്കുള്ളത്. അവയെന്താണെന്ന് നോക്കാം.

Stories you may like

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

പാബ്ലോ പിക്കാസോ

ലോകപ്രശസ്ത സ്പാനിഷ് കലാകാരനായ പിക്കാസോ പാബ്ലോ പിക്കാസോ എന്ന പേരിലാണ് അറിയപ്പെടുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന് ഒരു ഡസന്‍ പേരുകളെങ്കിലും ഉണ്ട്. പാബ്ലോ ഡീഗോ ജോസ് ഫ്രാന്‍സിസ്‌കോ ഡി പൗല ജുവാന്‍ നെപ്പോമ്യൂസേനോ മരിയ ഡി ലോസ് റെമഡിയോസ് സിപ്രിയാനോ ഡി ല സാന്റിസിമ ട്രിനിഡഡ് റൂയിസ് വൈ പിക്കാസോ എന്നതാണ് പിക്കാസോയുടെ യഥാര്‍ത്ഥ നാമം.

ചാള്‍സ് മൂന്നാമന്‍ രാജാവ്

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ രാജകീയ നാമം ചാള്‍സ് ഫിലിപ്പ് അര്‍തര്‍ ജോര്‍ജ് മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്നാണ്.

ഏകണ്‍

‘ലോണ്‍ലി’ ആര്‍ട്ടിസ്റ്റായ ഏകണ്‍ അമേരിക്കയിലാണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സെനഗൽ സ്വദേശികളായിരുന്നു. അലിയണ്‍ ദമല ബൗഗ ടൈം ബോംഗോ പുറു നെക ലു ലു ലു ബദര ഏകണ്‍ തിയാം എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്.

ബെനിസിയോ ഡെല്‍ ടോറോ

അവാര്‍ഡ് ജേതാവായ ഈ പ്യൂട്ടോറിക്കൻ നടനും നീളമുള്ള പേരുള്ളയാളാണ്. ബെനിസിയോ മോണ്‍സെറാറ്റെ റാഫേല്‍ ഡെല്‍ ടോറോ സാന്‍ചെസ് എന്നാണ് ബെനിസിയോയുടെ മുഴുവന്‍ പേര്.

കീഫര്‍ സതര്‍ലന്‍ഡ്

കനേഡിയന്‍ അഭിനേതാക്കളായ ഡൊണാള്‍ഡ് സതര്‍ലാന്‍ഡും ഭാര്യ ഷേര്‍ളി ഡൗഗ്ലസും അവരുടെ മകന് വളരെ നീളമുള്ള പേരാണ് ഇട്ടത്. കീഫര്‍ വില്യം ഫെഡറിക് ഡാംസേ ജോര്‍ജ് റഫസ് സതര്‍ലന്‍ഡ് എന്നാണ് കീഫര്‍ സതര്‍ലന്‍ഡ് എന്ന പേരില്‍ പ്രശസ്തനായ ഈ നടന്റെ പേര്.

മൊസാര്‍ട്ട്

ഓസ്ട്രിയന്‍ ഗാനരചയിതാവായ മൊസാര്‍ട്ടിന്റെ ശരിക്കും പേര് വോള്‍ഫ്ഗാന്‍ഗസ് അമഡിയസ് മൊസാര്‍ട്ട് എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ശരിക്കും പേര് ജൊഹനാസ് ക്രിസോസ്റ്റുമസ് വോള്‍ഫ്ഗാന്‍ഗസ് തിയോഫിലിസ് മൊസാര്‍ട്ട് എന്നാണ്.

സീല്‍

കിസ്സ് ഫ്രം റോസ് എന്ന പ്രശസ്ത ഗാനം ആലപിച്ച സീല്‍ എന്ന ഗായകന്‍ ജനിച്ചത് യുകെയിലാണ്. ഇദ്ദേഹത്തിന്റെ മാതാവ് നൈജീരിയക്കാരിയും പിതാവ് ആഫ്രോ-ബ്രസീലിയനുമായിരുന്നു. സീലിന്റെ മുഴുവന്‍ പേര് സീല്‍ ഹെന്റി ഒലുസെഗണ്‍ ഒലുമിഡെ അദിയോല സാമുവല്‍ എന്നാണ്.

സാല്‍വദോര്‍ ദാലി

സ്പാനിഷ് സറിയലിസ്റ്റ് കലാകാരനായ സാല്‍വദോര്‍ ദാലിയുടെ മുഴുവന്‍ പേര് സല്‍വദോര്‍ ഫെലിപ് ജസീന്തോ ദാലി യ് ഡൊമനിക് എന്നാണ്. 1982ല്‍ ദാലിക്ക് മറ്റൊരു റോയല്‍ പദവിയും ലഭിച്ചു. അതിനുശേഷം മാര്‍ക്വിസ് ഓഫ് ദാലി ഡെ പ്യൂബള്‍ ഒന്നാമന്‍ എന്നതും കൂടി അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ തുടങ്ങി.

Tags: Long NamesWorld Famous
Share1TweetSendShare

Latest stories from this section

ഖാർഗ് ദ്വീപിലെ 90 സൈനിക താവളങ്ങൾ തകർത്ത് യുഎസ് ; ലക്ഷ്യമിടുന്നത് ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രം ; ചൈനക്കും തിരിച്ചടി

ഖാർഗ് ദ്വീപിലെ 90 സൈനിക താവളങ്ങൾ തകർത്ത് യുഎസ് ; ലക്ഷ്യമിടുന്നത് ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രം ; ചൈനക്കും തിരിച്ചടി

മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ തുറമുഖത്ത് ഡ്രോൺ ആക്രമണം

മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ തുറമുഖത്ത് ഡ്രോൺ ആക്രമണം

എൽപിജിയുമായി ശിവാലികും നന്ദാദേവിയും വരുന്നു ; സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഇന്ത്യൻ കപ്പലുകൾ ; തിങ്കളാഴ്ച ഇന്ത്യയിലെത്തും

എൽപിജിയുമായി ശിവാലികും നന്ദാദേവിയും വരുന്നു ; സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഇന്ത്യൻ കപ്പലുകൾ ; തിങ്കളാഴ്ച ഇന്ത്യയിലെത്തും

പാലങ്ങൾ അടച്ചും പതാകകൾ കീറിയും റാലി തടയാനാകില്ല; മമത സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

പാലങ്ങൾ അടച്ചും പതാകകൾ കീറിയും റാലി തടയാനാകില്ല; മമത സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

Discussion about this post

Latest News

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

ഖാർഗ് ദ്വീപിലെ 90 സൈനിക താവളങ്ങൾ തകർത്ത് യുഎസ് ; ലക്ഷ്യമിടുന്നത് ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രം ; ചൈനക്കും തിരിച്ചടി

ഖാർഗ് ദ്വീപിലെ 90 സൈനിക താവളങ്ങൾ തകർത്ത് യുഎസ് ; ലക്ഷ്യമിടുന്നത് ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രം ; ചൈനക്കും തിരിച്ചടി

മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ തുറമുഖത്ത് ഡ്രോൺ ആക്രമണം

മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ തുറമുഖത്ത് ഡ്രോൺ ആക്രമണം

മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെ തീർത്ത രാത്രിയിൽ സഞ്ജുവിന് അത് വേണം, അവന്റെ ആ ആഗ്രഹം സാധിച്ചുകൊടുത്ത കഥയുമായി ഷെഫ് പിള്ള; വൈറൽ കുറിപ്പ്

മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെ തീർത്ത രാത്രിയിൽ സഞ്ജുവിന് അത് വേണം, അവന്റെ ആ ആഗ്രഹം സാധിച്ചുകൊടുത്ത കഥയുമായി ഷെഫ് പിള്ള; വൈറൽ കുറിപ്പ്

തകർന്നുപോയ എനിക്ക് തുണയായത് സച്ചിൻ സർ’; പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌ക്കാരത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഞ്ജു

സഞ്ജു മിന്നും താരം, പക്ഷേ പുരസ്കാരം അർഹിച്ചത് ആ താരം; പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആകേണ്ടത് അയാൾ ആയിരുന്നു: എബി ഡിവില്ലിയേഴ്സ്

എൽപിജിയുമായി ശിവാലികും നന്ദാദേവിയും വരുന്നു ; സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഇന്ത്യൻ കപ്പലുകൾ ; തിങ്കളാഴ്ച ഇന്ത്യയിലെത്തും

എൽപിജിയുമായി ശിവാലികും നന്ദാദേവിയും വരുന്നു ; സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഇന്ത്യൻ കപ്പലുകൾ ; തിങ്കളാഴ്ച ഇന്ത്യയിലെത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies