തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി കിടക്കുകയാണ്. 100 ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവർ കുടുങ്ങിയിരിക്കുന്നത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. അഗ്നിശമനസേനയും പോലീസും രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇവരെ സാവധാനം പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. അഗ്നിശമനസേനയുടെ കൈയ്യിലുള്ള സജീകരണങ്ങൾ മതിയാകാത്തതിനാൽ എങ്ങനെ രക്ഷപ്പെടുത്താനുള്ള മറ്റ് വഴികൾ തേടുകയാണ്. ലൈറ്റ് ഘട്ടം ഘട്ടമായി മുറിച്ച് മാറ്റി ഇവരെ പുറത്തിറക്കാം എന്നാണ് കരുതുന്നത്.












