മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാറിയേഴ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് കൂറ്റൻ സ്കോർ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത യുപിക്കെതിരെ ഡൽഹി 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്തു. 42 പന്തിൽ 70 റൺസെടുത്ത ക്യാപ്ടൻ മെഗ് ലാനിംഗ് യുപി ബൗളിംഗിനെ കടന്നാക്രമിച്ചു. അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത ജൊനാസെൻ 20 പന്തിൽ 42 റൺസുമായും ജമീമ റോഡ്രിഗസ് 22 പന്തിൽ 34 റൺസുമായും പുറത്താകാതെ നിന്നു.
യുപിക്ക് വേണ്ടി ശബ്നിം ഇസ്മയിൽ, രാജേശ്വരി ഗെയ്ക്വാദ്, തഹ്ലിയ മക്ഗ്രാത്ത്, എക്ക്ലെസ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ യുപി 4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എടുത്തിട്ടുണ്ട്. 24 റൺസെടുത്ത ക്യാപ്ടൻ അലീസ ഹീലിയും 2 റൺസെടുത്ത കിരൺ നവ്ഗിരെയുമാണ് പുറത്തായത്. ജെസ് ജൊനാസെനാണ് 2 വിക്കറ്റുകളും.








