പാരദീപ്; ഒഡിഷയിൽ ചാരപ്രാവിനെ പിടികൂടി. ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെ ഒഡീഷയിലുള്ള ജഗത്സിങ്പൂർ ജില്ലയിൽ നിന്നാണ് കണ്ടെത്തിയത്.
മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രവാണിതെന്ന് പോലീസ് വ്യക്തമാക്കി.
പ്രാവിന്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയിൽ എഴുതിയിട്ടുണ്ട്. ഇതു മനസ്സിലാക്കാൻ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ട്.ഫോറൻസിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിന്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.









