തിരുവനന്തപുരം: ബാര്‍ക്കോഴ കേസ് പുനപരിശോധനാ ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സിനെതിരെ ഉന്നയിച്ച രൂക്ഷവിമര്‍ശനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ തുടരന്വേഷണം അട്ടിമറിയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
വിജിലന്‍സ് ഡയറക്ടര്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാമര്‍ശം ഏറെ ഗൗരവമുള്ളതാണ്. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടണം. തന്റേടമില്ലാത്ത മുഖ്യമന്ത്രിയുള്ളത് കൊണ്ടാണ് കെ.എം.മാണി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത്. മാണി കൂടുതല്‍ പരിഹാസ്യനാകട്ടേയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചിന്തയെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ കുരുട്ടു ബുദ്ധിയാണെന്നും മാണി ഇന്ന് രാത്രി തന്നെ രാജി വെയ്ക്കണമെന്നും പറഞ്ഞ കോടിയേരി ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
Discussion about this post