അഗർത്തല ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് അജ്ഞാത കാർ. ത്രിപുരയിലെ പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ അഗർത്തലയിലെത്തിയത്. ഇതിനിടെയായിരുന്നു സംഭവം. വെളുത്ത നിറത്തിലുള്ള അജ്ഞാത കാർ അമിത് ഷായുടെ വാഹനവ്യൂഹത്തിനിടയിലേക്ക് പ്രവേശിക്കുകയായിരുന്നു . പോലീസ് ഇത് തടയാൻ ശ്രമിച്ചെങ്കിലും കാർ വാഹനവ്യൂഹത്തെ മറികടന്ന് ഓടിച്ചുപോയി.
സ്‌റ്റേറ്റ് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. കാർ ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പെട്ടെന്ന് ഒരു വെള്ള കാർ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് സമീപത്തേക്ക് വരുന്നത് വീഡിയോയിൽ കാണാം












