Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

എളിയ അഭ്യർത്ഥനയാണ്, ഇത് കൊച്ചിക്കാർ വായിക്കാതെ പോകരുത്; വിഷപ്പുകയിൽ നിന്നുള്ള മോചനത്തിനായുള്ള പരിഹാരങ്ങൾ; ഡോ. പ്രസാദ് പോൾ

by Brave India Desk
Mar 10, 2023, 03:31 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; തുടർച്ചയായ ഒമ്പതാം ദിവസവും വിഷപ്പുക ശ്വസിച്ച് ദുരിതത്തിലായിരിക്കുകയാണ് കൊച്ചി നിവാസികൾ. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം കൊച്ചിക്കാരെ അത്രയേറെ ബാധിച്ചു കഴിഞ്ഞു. നിരവധി പേരാണ് ശ്വാസതടസ്സം പോലുള്ള ശാരീരികാസ്വസ്ഥകളുമായി ആശുപത്രിയെ സമീപിക്കുന്നത്.

കൊച്ചിയിലും പരിസരങ്ങളിലുമുള്ളവർക്ക് വിഷപ്പുകയിൽനിന്ന് മോചനത്തിനായി രണ്ട് പരിഹാരങ്ങൾ നിർദ്ദേശിക്കുകയാണ് ഡോ. പ്രസാദ് പോൾ. വളരെ ലളിതമായി ആർക്കും പ്രയോഗിക്കാവുന്ന മാർഗങ്ങളാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.

Stories you may like

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡയോക്‌സിൻ അടക്കമുള്ള; വിഷവാതകങ്ങൾ പുകയോടൊപ്പമാണ് പുറത്തുവരുന്നതെന്നത് അൽപ്പം ആശ്വാസമുള്ള കാര്യമാണ്. പുക എന്നാൽ വായുവിൽ തങ്ങിനിൽക്കുന്ന നാനോ മീറ്റർ അളവിലുള്ള കാർബൺ തരികളാണ്(PM – particulate matter).  ഉയർന്ന താപത്തിൽ ഉണ്ടാവുന്നതുകൊണ്ട് അതിലെ ഓരോ തരികളും ആക്റ്റിവേറ്റഡ് കാർബൺ അവസ്ഥയിലായിരിക്കും എന്നതുകൊണ്ട് അവ ചുറ്റിലുമുള്ള സകല വിഷവാതകങ്ങളെയും  തങ്ങളിലേക്ക് adsorb ചെയ്യും(absorb അല്ല) അതിനാൽ പുറത്തിറങ്ങുമ്പോൾ വളരെ ചെറിയ സുഷിരങ്ങളുള്ള N95(pore size – 0.1 to 0.3 micron) അല്ലെങ്കിൽ അതിലും ചെറിയ സുഷിരങ്ങളുള്ള മാസ്‌ക്കുകൾ  ഉപയോഗിച്ചാൽ വിഷവാതക മുക്ത വായു ശ്വസിക്കാനാവും എന്നത് ചെറിയൊരു ആശ്വാസമല്ല.  അതുകൊണ്ട്  വീടിനു പുറത്തിറങ്ങുമ്പോൾ അത്തരം മാസ്‌ക്കുകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് ഡോ. പ്രസാദ് പോൾ നിർദ്ദേശിക്കുന്നു.

രണ്ടാമതായി, വീട്ടിലെ മുറികളിൽ അവിടവിടെയായി പരന്ന ട്രേകളിൽ ആക്റ്റിവേറ്റഡ് ചാർക്കോൾ  ഘനം കുറച്ചു നിരത്തിയിടുക. ദിവസം രണ്ടു പ്രാവശ്യമെങ്കിലും അത്  ഒന്നിളക്കി വയ്ക്കുക(അടച്ചിട്ട AC മുറികളിൽ ഇത് വളരെ ഫലപ്രദമാണ്. ആക്റ്റിവേറ്റഡ് ചാർക്കോൾ ആമസോൺ പോലുള്ള ഓൺലൈൻ സൈറ്റുകളിൽ കിട്ടും. അതില്ലെങ്കിൽ പകരം ചിരട്ടക്കരി ചെറുതായി ഉടച്ചു നിരത്തിയാലും  മതിയാവും. കൊച്ചു കുട്ടികൾ, പ്രായമായവർ എന്തെങ്കിലും മറ്റു രോഗങ്ങൾ ഒക്കെയുള്ളവർ ഉറങ്ങുന്ന മുറികളിൽ ഇത് നിശ്ചയമായും ചെയ്തിരിക്കണം. രണ്ടാഴ്ചയിലൊരിക്കൽ അത് മാറ്റി വേറെ ഇടണം.
ഇന്ന് ശാസ്ത്രത്തിന് അറിയാവുന്നതിൽ വച്ച് ഏറ്റവും കാര്യക്ഷമമായി വിഷവാതകങ്ങളെ വലിച്ചെടുക്കാൻ കഴിയുന്ന ഏക വസ്തു ആക്റ്റിവേറ്റഡ് ചാർക്കോൾ മാത്രമാണ്. നമ്മുടെ ഫ്രഷ് ചിരട്ടക്കരി ഏതാണ്ട് അതിന് സമമായ ഗുണങ്ങൾ ഉള്ള വിലപ്പെട്ട ആരോഗ്യം സംരക്ഷിക്കാൻ  പ്രാപ്തമായ വസ്തുവാണ്.

വീടിനുള്ളിൽ ആക്റ്റിവേറ്റഡ് കാർബൺ/ചിരട്ടക്കരി, വീടിനു പുറത്ത് ആക്റ്റിവേറ്റഡ് ചാർക്കോൾ ഫിൽറ്റർ ഉള്ള മാസ്‌ക്ക്, അല്ലെങ്കിൽ N95 പോലുള്ളവ(ഗുണനിലവാരം ഉറപ്പാക്കിയത്) എന്നീ രണ്ടു ചിട്ടകൾ നിർബന്ധപൂർവ്വം പാലിച്ചാൽ തൽക്കാലത്തേക്ക് രക്ഷനേടാനാവുമെന്ന് തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏത് ഭീകര പ്രശ്‌നത്തിനും അതിലളിതമായ പരിഹാരവുമുണ്ടെന്നത് എത്ര ആശ്വാസകരമായ കാര്യമാണ്?പ്രിയപ്പെട്ട കൊച്ചിക്കാരേ, പുകയെത്തുന്നിടങ്ങളിൽ താമസിക്കുന്നവരേ എന്റെ ഈ എളിയ നിർദേശങ്ങളോട് മുഖംതിരിച്ചു കളയരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് ഡോ. പ്രസാദ് പോൾ കൂട്ടിച്ചേർത്തു.

Tags: kochiKOCHI SMOKE
Share15TweetSendShare

Latest stories from this section

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്കിടെ വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപെട്ടു :സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

Discussion about this post

Latest News

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies