തിരുവനന്തപുരം: പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനും ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി അംഗവുമായ ജെ.നന്ദകുമാറിന്റെ അമ്മ ജെ. ലീലാ ഭായി അന്തരിച്ചു. 85 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെയായിരുന്നു അന്ത്യം. സംസ്കാരം പന്തളത്തെ വീട്ടുവളപ്പിൽ ഞായറാഴ്ച നടക്കും.
പന്തളം എൻഎസ്എസ് സ്കൂളിൽ നിന്ന് ക്ലർക്കായി ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു. ജെ നന്ദകുമാർ കൂടാതെ റിട്ടയേർഡ് എൻജിനീയർ ജെ കൃഷ്ണകുമാറും (സാമൂഹ്യ സമരസത പത്തനംതിട്ട ജില്ലാ സംയോജക്) മകനാണ്. പരേതനായ തട്ടയിൽ മണവത്തു ജഗന്നാഥൻ നായരാണ് ഭർത്താവ്.
Discussion about this post