Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സൂപ്പര്‍ എര്‍ത്ത് ഭൂമിയുടെ അന്തകനാകും? ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ഗ്രഹം ഭൂമിയെ സൗരയൂഥത്തില്‍ നിന്ന് തട്ടിത്തെറിപ്പിക്കുമെന്ന് പഠനം

by Brave India Desk
Mar 12, 2023, 09:32 am IST
in News, Science
Share on Facebook
Tweet
WhatsApp
Telegram

സൗരയൂഥത്തെ കുറിച്ചുള്ള നമ്മുടെ അറിവുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിനനുസരിച്ച് സൗരയൂഥം എങ്ങനെ ഉണ്ടായെന്നും പിന്നീടുള്ള പരിണാമവും സംബന്ധിച്ച ഗവേഷങ്ങളും ശാസ്ത്രലോകത്ത് തകൃതിയായി നടക്കുന്നു.പക്ഷേ സൂര്യനും സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളും അടങ്ങിയ സൗരയൂഥത്തെ കുറിച്ചുള്ള മനുഷ്യന്റെ അറിവില്‍ എപ്പോഴും വിടവുകള്‍ ഉണ്ടായിട്ടുണ്ട്. ഈ വിടവുകളിലൂടെയുള്ള അന്വേഷണം പലപ്പോഴും അന്നുവരെയുള്ള പല ശാസ്ത്രസത്യങ്ങളും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിലെ പഴുതുകളും പഴുതുകളിലൂടെയുള്ള അന്വേഷണവുമാണ് പുതിയ അറിവുകളിലേക്ക് വെളിച്ചം വീശുന്നത്.

ഗ്രഹങ്ങളെക്കുറിച്ചുള്ള നമ്മുടെ അപഗ്രഥനത്തിലെ ഒരു വിടവില്‍ ഗവേഷണം നടത്തിയ കുറച്ച് ഗവേഷകര്‍ അവരുടെ പഠനത്തിലൂടെ പുതിയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു സൂപ്പര്‍ എര്‍ത്ത് (നിലവില്‍ അത് സാങ്കല്‍പ്പികം മാത്രമാണ്) നമ്മുടെ ഭൂമിയെ സൗരയൂഥത്തില്‍ നിന്നും തള്ളിമാറ്റുമെന്നും അതോടെ ഭൂമിയില്‍ ജീവന്‍ ഇല്ലാതാകുമെന്നുമാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയേക്കാള്‍ വളരെയധികം വലുപ്പമുള്ള എന്നാല്‍ നെപ്ട്യൂണ്‍, യുറാനേസ് എന്നിവയേക്കാള്‍ ചെറുതായ ഗ്രഹങ്ങളെയാണ് സൂപ്പര്‍ എര്‍ത്തുകള്‍ എന്ന് വിളിക്കുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

നക്ഷത്രങ്ങളെ കേന്ദ്രീകരിച്ചുള്ള മറ്റ് മിക്ക സൗരയൂഥ സമാന സംവിധാനങ്ങളിലും ഭൂമിക്കും ഭീമന്‍ വാതക ഗ്രഹങ്ങള്‍ക്കും ഇടയില്‍ വലുപ്പമുള്ള സൂപ്പര്‍ എര്‍ത്തുകളെ കണ്ടെത്തിയിട്ടുണ്ട് എന്നതാണ് സൗരയൂഥത്തിലും ഒരു സൂപ്പര്‍ എര്‍ത്ത് ഉണ്ടാകുമോ എന്ന ശാസ്ത്രജ്ഞരുടെ സംഭ്രമത്തിന് കാരണം. അത്തരമൊരു ഗ്രഹത്തെ ഇതുവരെ സൗരയൂഥത്തില്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും, ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ ഇത്തരത്തിലൊരു ഗ്രഹം ഉണ്ടാകാമെന്നത് ദീര്‍ഘകാലമായി ശാസ്ത്രജ്ഞര്‍ പറയുന്ന കാര്യമാണ്. ഈ ഗ്രഹങ്ങള്‍ക്കിടയിലെ ദശലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍ നിലവില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

സൗരയൂഥത്തിന്റെ രൂപകല്‍പ്പനയെക്കുറിച്ചും ഭൂമിയുടെ പരിണാമത്തെ കുറിച്ചും വളരെ പ്രധാനപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ ഗ്രഹങ്ങള്‍ക്കിടയിലെ ഈ വിടവ് സഹായകമാകുമെന്ന് യുസിആര്‍ (യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, റിവര്‍സൈഡ്) അസ്‌ട്രോഫിസിസ്റ്റായ സ്റ്റീഫന്‍ കെയിന്‍ പറയുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ എന്തോ ഒന്ന് ഉണ്ടായിരുന്നിരിക്കാം എന്ന തോന്നല്‍ ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഈ ഒരു തോന്നലിന്റെ അടിസ്ഥാനത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ പല വലുപ്പത്തിലുള്ള ഗ്രഹസമാന വസ്തുക്കള്‍ ഉണ്ടായാലുള്ള അവസ്ഥയും മറ്റ് ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ അതുണ്ടാക്കുന്ന മാറ്റവും ഗവേഷകര്‍ കംപ്യൂട്ടര്‍ മാതൃകയിലൂടെ കണ്ടെത്തിയിരുന്നു. എന്തായാലും അവിടെ ഭൂമിയേക്കാള്‍ വലിയ സൂപ്പര്‍ എര്‍ത്ത് ഉണ്ടായിരുന്നെങ്കില്‍ അത് ഭൂമിക്ക് മാത്രമല്ല, സൗരയൂഥത്തിന് തന്നെ ഭീഷണിയാകുമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍ എത്തിയത്.

ഈ സാങ്കല്‍പ്പിക ഗ്രഹം വ്യാഴത്തെ അതിന്റെ ഭ്രമണപഥത്തില്‍ നിന്നും തള്ളിമാറ്റുകയും സൗരയൂഥത്തിന്റെ സ്ഥിരത തന്നെ തകര്‍ക്കുകയും ചെയ്യുമായിരുന്നുവെന്ന് പ്ലാനറ്ററി സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഇവരുടെ പഠനം പറയുന്നു. ഇത്തരമൊരു ഗ്രഹമുണ്ടായിരുന്നിരിക്കാമെന്ന് ശാസ്ത്രസമൂഹം പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും അതില്ലാത്തത് തന്നെയാണ് സൗരയൂഥത്തിനും ഭൂമിയുടെ നിലനില്‍പ്പിനും നല്ലതെന്ന് കെയിന്‍ വ്യക്തമാക്കുന്നു.

Tags: Super EarthBetween Mars and JupiterPlanetary ScienceStability of EarthMARSJupiterSolar System
Share4
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies