ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബിഹാർ ലഖിസാരായ് സ്വദേശി ബിപിന്‍ കുമാർ സിംഗിനെയാണ് രാജസ്ഥാൻ പോലീസ് പിടികൂടിയത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. മാർച്ച് 14 വരെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.
സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ ഇത് നീക്കം ചെയ്യാൻ ട്വിറ്റർ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇയാളത് ചെയ്തില്ല. രാജസ്ഥാൻ സ്വദേശിയായ ലതാ ശർമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
Discussion about this post