Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വെറുംവയറ്റില്‍ പഴം കഴിക്കരുതെന്ന് പറയുന്നത് സത്യമോ? ഡയറ്റെടുക്കുന്നവര്‍ക്ക് പഴം കഴിക്കാമോ?

ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് എങ്കിലും വെറുംവയറ്റില്‍ പഴം കഴിക്കാമോ എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്

by Brave India Desk
Mar 12, 2023, 11:50 am IST
in News, Food
Share on FacebookTweetWhatsAppTelegram

രാജാവിനെ പോലെ പ്രാതല്‍ കഴിക്കണമെന്നും ഭക്ഷണങ്ങളില്‍ ഏറ്റവും പ്രധാനം പ്രഭാതഭക്ഷണമാണെന്നുമെല്ലാം നമുക്കറിയാം. വളരെ പോഷകസമ്പുഷ്ടമായ വിഭവങ്ങള്‍ വേണം നമ്മള്‍ പ്രാതലിനായി തെരഞ്ഞെടുക്കാന്‍. പക്ഷേ പറയുന്നത് പോലെ എളുപ്പമല്ലല്ലോ രാവിലെ പോഷക സമ്പുഷ്ടമായ വിഭവങ്ങള്‍ക്ക് പിറകേ പോകല്‍, അതുകൊണ്ടുതന്നെ അടുക്കള ഭരിക്കുന്നവര്‍(മിക്കവാറും പെണ്ണുങ്ങള്‍) വളരെ എളുപ്പത്തിലുണ്ടാക്കാന്‍ പറ്റിയ, അല്ലെങ്കില്‍ അധികം കഷ്ടപ്പെടാതെ നേരെയെടുത്തങ്ങ് ശാപ്പിടാന്‍ പറ്റിയതെന്തെങ്കിലും പ്രഭാതഭക്ഷണമാക്കുന്നത് മിക്ക കുടുംബങ്ങളിലും പതിവാണ്. ഒരു കുടുംബത്തില്‍ ഒരാളെന്ന നിലയിലേക്ക് ഡയറ്റെടുക്കല്‍ സര്‍വ്വ സാധാരണമായതോടെ പഴം പോലെ, കഴുകുക പോലും വേണ്ടാതെ എടുത്ത് കഴിക്കാന്‍ പറ്റിയ സാധനങ്ങള്‍ പ്രധാന പ്രഭാത ഭക്ഷണമായി മാറിക്കൊണ്ടിരിക്കുകയാണ്.

ആരോഗ്യത്തിന് വളരെ നല്ല, ആവശ്യത്തിന് പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പഴമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന, ക്ഷീണം കുറയ്ക്കുന്ന, രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഡിപ്രഷനും മലബന്ധവും അള്‍സറുമെല്ലാം അകറ്റി ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണം തന്നെയാണ് പഴം. മാത്രമല്ല, പഴത്തിലെ ഇരുമ്പുസത്ത് ശരീരത്തിലെ ഹീമോഗ്ലാബിന്‍ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുകയും അനീമിയ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് പഴമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെങ്കിലും വെറുംവയറ്റില്‍ പഴം കഴിക്കാമോ എന്നത് ഇന്നും തര്‍ക്കവിഷയമാണ്.

Stories you may like

വിശപ്പ് സഹിക്കാൻ കഴിഞ്ഞില്ല, ആർട്ട് ഇൻസ്റ്റലേഷന്റെ ഭാഗമായ വാഴപ്പഴം എടുത്ത് കഴിച്ച് വിദ്യാർത്ഥി; നേരത്തെ വിറ്റുപോയത് 98 ലക്ഷം രൂപയ്ക്ക്

വാഴക്കുല വേഗത്തിൽ പഴുപ്പിക്കാം; പ്രയോഗിക്കൂ ഈ പൊടിക്കൈകൾ

എന്തുകൊണ്ടാണ് പഴം വെറുവയറ്റില്‍ കഴിക്കരുതെന്ന് പറയുന്നത്?

പൊട്ടാസ്യം, ഫൈബര്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണെങ്കിലും വെറുംവയറ്റില്‍ പഴം കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പടെ പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. അതിനുള്ള കാരണങ്ങള്‍ ഇതാണ്

  • പഴത്തില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന പ്രകൃതിദത്തമായ പഞ്ചസാര ഉടനടി ഊര്‍ജ്ജമേകുമെങ്കിലും കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഊര്‍ജ്ജം ചോര്‍ന്നുപോയ അവസ്ഥയ്ക്ക് കാരണമാകും.
  • വിശപ്പിന് താത്കാലിക ആശ്വാസം മാത്രമാണ് പഴം. അതിനാല്‍ പഴം കഴിച്ച് കുറച്ച് കഴിഞ്ഞാല്‍ ക്ഷീണവും ഉറക്കം വരുന്നത് പോലെയും തോന്നാം.
  • പഴം അസിഡിക് ആണ്. അതിനാല്‍ വെറുംവയറ്റില്‍ കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മികച്ച ഭക്ഷണമാണ് പഴമെങ്കിലും വെറുംവയറ്റില്‍ പഴം കഴിക്കാതിരിക്കുകയാണ് നല്ലതെന്ന് ബെംഗളൂരുവിലെ പ്രമുഖ പോഷകാഹാര വിദഗ്ധയായ അഞ്ജു സൂദ് പറയുന്നു. അസിഡിക് ആണെന്നതിനാല്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ഉണക്കിയ പഴങ്ങള്‍, ആപ്പിള്‍, മറ്റ് പഴങ്ങള്‍ എന്നിവയ്‌ക്കൊപ്പം കഴിച്ചാല്‍ പഴം കൊണ്ട് ശരീരത്തിലുണ്ടാകുന്ന അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാമെന്നാണ് ഡോക്ടര്‍ പറയുന്നത്. മാത്രമല്ല, വെറുംവയറ്റില്‍ പഴം കഴിക്കുമ്പോള്‍ അതിലെ ഉയര്‍ന്ന മഗ്നീഷ്യം, രക്തത്തിലെ കാല്‍സ്യവും മഗ്നീഷ്യവും തമ്മിലുള്ള ബാലന്‍സ് തകരാറിലാക്കുകയും അത് രക്തപര്യയന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു.

ആയുര്‍വേദം പറയുന്നതെന്ത്?

വെറുംവയറ്റില്‍ ഒരു പഴവും കഴിക്കരുതെന്നാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് വിഷം ചേര്‍ക്കാത്ത പഴവര്‍ഗ്ഗങ്ങള്‍ ലഭിക്കുക വളരെ പ്രയാസകരമാണ്. നമ്മള്‍ കടയില്‍ നിന്ന് വാങ്ങിക്കുന്ന മിക്ക പഴവര്‍ഗ്ഗങ്ങളും കൃത്രിമമായി, കെമിക്കലുകള്‍ ചേര്‍ത്ത് പഴിപ്പിക്കുന്നവ ആയതിനാല്‍ വെറുംവയറ്റില്‍ അവ കഴിക്കുന്നത് ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷമാകും ശരീരത്തിലുണ്ടാക്കുക. അതിനാല്‍ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം പഴം കഴിക്കാനാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്.

പഴം ആരോഗ്യത്തിന് എത്രത്തോളം നല്ലതാണ്?

പൊട്ടാസ്യം, ഫൈബര്‍, മഗ്നീഷ്യം എന്നിവയുടെ മികച്ച സ്രോതസ്സായതിനാല്‍ ശരീരത്തിന്റെ പോഷകാവശ്യങ്ങള്‍ നിറവേറ്റാന്‍ പഴം വളരെ നല്ലതാണെന്ന് യുകെയിലെ മാക്രോബയോട്ടിക് ഹെല്‍ത്ത് കോച്ചായ ഡോ.ശില്‍പ്പ അറോറ പറയുന്നു. ശരീരത്തിന് ഊര്‍ജ്ജം പകരാനും അതേസമയം വിശപ്പ് കുറയ്ക്കാനും പഴം കഴിക്കുന്നതിലൂടെ സാധിക്കും. എല്ലാവരും ദിവസം ഒരു പഴമെങ്കിലും കഴിക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. പഴത്തില്‍ അടങ്ങിയിരിക്കുന്ന 25 ശതമാനം പഞ്ചസാര ശരീരത്തിന് ഒരു ദിവസത്തെ പ്രവൃത്തികള്‍ക്ക് ആവശ്യമായ ഗ്ലൂക്കോസ് പ്രദാനം ചെയ്യുന്നു. ഇതോടൊപ്പം പഴത്തിലെ ഇരുമ്പ്, ട്രിപ്‌റ്റോഫാന്‍, വൈറ്റമനിന്‍ ബി6, വൈറ്റമിന്‍ ബി എന്നിവയും ശരീരത്തിന് വളരെ ഗുണകരമാണ്.

ഡയറ്റെടുക്കുന്നവര്‍ പഴം എങ്ങനെ കഴിക്കണം?

പഴം മധുരമുള്ള ഒരു ഭക്ഷണമായതിനാല്‍ അത് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ എന്ന് ഡയറ്റെടുക്കുന്നവര്‍ക്കുള്ള സ്ഥിരം ആശങ്കയാണ്. എന്നാല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് വലുപ്പത്തിലുള്ള പഴത്തില്‍ വെറും 89 കലോറി മാത്രമേ ഉള്ളുവെന്നാണ് അമേരിക്കന്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കുന്നത്. മാത്രമല്ല, മാംഗനീസ്, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, എന്നിവയും ധാരാളവും ജലാംശവും അടങ്ങിയിരിക്കുന്നതിനാല്‍ ഡയറ്റെടുക്കുന്നവര്‍ പഴം കഴിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല.

Tags: Banana Health BenefitsWhy banana shouldn't be eaten on empty stomach?banana
ShareTweetSendShare

Discussion about this post

Latest stories from this section

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

Next Post

തീ അണയ്ക്കാൻ അമേരിക്കൻ ഫയർ ഡിപ്പാർട്‌മെന്റിന്റെ വിദഗ്‌ധോപദേശം തേടി ജില്ലാ ഭരണകൂടം; നഗരത്തിൽ പലയിടത്തും പ്ലാസ്റ്റിക് കരിഞ്ഞ ഗന്ധം

Latest News

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies