പാലാ: മാണിയുടെ വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത് നാല് വോട്ടുകള്‍ക്ക്. പക്ഷേ ഇത് ചരിത്ര വിജയമെന്ന് കെ.എം മാണി. 3ല്‍ രണ്ട് 2 ഭൂരിപക്ഷം നേടാനായെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ വീട്ടില്‍ മധുര പലഹാര വിതരണവും നടത്തി. തിരുവനന്തപുരം ഉള്‍പ്പെടെ പലയിടത്തും യു.ഡി.എഫിന് കനത്ത തിരിച്ചടി കിട്ടിയിരിക്കുമ്പോഴാണ് മാണിയുടെ പ്രതികരണം.
പാലായിലെ ജനവിധി കേരളാ കോണ്‍ഗ്രസിന്റെ മികച്ച വിജയം. കേരളത്തില്‍ പലയിടത്തും യു.ഡി.എഫ് പരാജയപ്പെട്ടിട്ടുണ്ടാകും എന്നാല്‍ പാലയിലേത് കേരള കോണ്‍ഗ്രസിന്റെ വിജയമാണ്. ഇത് തനിക്കുള്ള ജനവിധിയാണ്. ബാര്‍ക്കോഴ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല- മാണി പറഞ്ഞു.
അതേ സമയം യു.ഡി.എഫിലെ ഒരു വിഭാഗം പി.സി ജോര്‍ജ്ജിന് വോട്ട് മറിച്ചെന്നും മാണി പറഞ്ഞു. അതുകൊണ്ടാണ് ജോര്‍ജ്ജിന്റെ സെക്യുലര്‍ പാര്‍ട്ടിയ്ക്ക പൂഞ്ഞാറില്‍ സീറ്റ് നേടാനായതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് കനത്ത തിരിച്ചടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരാജയം അംഗീകരിക്കുന്നെന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു.
Discussion about this post