ചെന്നൈ: തമിഴ് സൂപ്പർ താരം രജനി കാന്തുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സമൂഹമാദ്ധ്യമങ്ങളിലൂടെ സഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 21 വർഷക്കാലത്തെ തന്റെ ആഗ്രഹമാണ് പൂവണിഞ്ഞതെന്ന് സഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
രജനിയുടെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു സഞ്ജു കൂടിക്കാഴ്ചയുടെ വിവരം അറിയിച്ചത്. തന്റെ ഏഴാം വയസ്സുതൊട്ട് രജനി ആരാധകനാണെന്ന് സഞ്ജു പറഞ്ഞു. രജനി സാറിനെ ഒരു ദിവസം വീട്ടിൽ എത്തി കാണും എന്ന് വീട്ടുകാരോട് ഒരിക്കൽ പറഞ്ഞിരുന്നു. 21 വർഷങ്ങൾക്കിപ്പുറം ആ ദിനം വന്നു. തലൈവർ തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും സഞ്ജു വ്യക്തമാക്കി.
അതേസമയം സഞ്ജുവിന്റെ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വൈറൽ ആയത്. നിരവധി പേരാണ് കൂടിക്കാഴ്ചയിൽ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകൾ രേഖപ്പെടുത്തുന്നത്.
Discussion about this post