ജനമനസ്സിൽ ഇടം നേടിയ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കർ പുരസ്‌കാരം നേടി രാജ്യത്തിന്റെ യശസ്സ് വർദ്ധിപ്പിച്ചിരിക്കുകയാണ്. സംഗീത സംവിധായകൻ എംഎം കീരവാണിയും ഗാനരചയിതാണ് ചന്ദ്രബോസുമാണ് പുരസ്‌കാരം ഏറ്റുവാങ്ങാൻ ഓസർ വേദിയിലെത്തിയത്. എംഎം കീരവാണിയുടെ പ്രസംഗം ആയിരങ്ങളുടെ ഹൃദയം കവർന്നു. ” കാർപ്പെന്റേഴ്‌സിന്റെ ഗാനം കേട്ട് വളർന്ന ഞാൻ ഇപ്പോൾ ഓസ്‌കർ കരസ്ഥമാക്കി” എന്നാണ് നന്ദി പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്.
ഇത് കൂടാതെ കാർപെന്റേഴ്‌സിന്റെ പ്രശസ്തമായ ഗാനങ്ങളിലൊന്ന് ആരാധകരെ അദ്ദേഹം വീണ്ടും ഓർമ്മിപ്പിച്ചു. ”ടോപ്പ് ഓഫ് ദി വേൾഡ്” എന്ന ഗാനമാണ് ഓസ്‌കർ വേദിയിൽ പുനർവ്യാഖ്യാനം ചെയ്തുകൊണ്ട് കീരവാണി തന്റെ സന്തോഷം പങ്കുവെച്ചത്. ഇതോടെ എല്ലാവരുടെയും മനസിലേക്ക് വീണ്ടും ഓടിയെത്തിയിരിക്കുകയാണ് സംഗീത ലോകം പിടിച്ചടക്കിയിരുന്ന കാർപ്പെന്റേഴ്‌സ് എന്ന അമേരിക്കൻ ബാന്റ്.
സഹോദരങ്ങളായ കാരെൻ കാർപെന്ററും ഗായകനും ഗാനരചയിതാവുമായ റിച്ചാർഡ് കാർപെന്ററും അടങ്ങുന്ന അമേരിക്കൻ ബാന്റാണ് ‘ദ കാർപെന്റേഴ്‌സ്’. 1960 കളുടെ അവസാനത്തോടെയാണ് ബാന്റ് ശ്രദ്ധ നേടിത്തുടങ്ങിയത്. സംഗീതം കൊണ്ടും കാരെന്റെ വേറിട്ട ശബ്ദം കൊണ്ടും റിച്ചാർഡിന്റെ സങ്കീർണ്ണമായ ക്രമീകരണങ്ങൾ കൊണ്ടും കാർപെന്റേഴ്‌സ് 1970 കളിൽ പ്രശസ്തി നേടിയിരുന്നു.
പോപ്പ് ഗാനങ്ങൾ മുതൽ സോഫ്റ്റ് റോക്ക് വരെ വേറിട്ട് നിൽക്കുന്ന പാട്ടുകളിലൂടെ ഗാനരചയിതാക്കൾ സംഗീതജ്ഞർ എന്ന നിലകളിൽ ഇരുവരും അവരു കഴിവുകൾ തെളിയിച്ചു. 14 വർഷത്തിനിടെ നിരവധി സിംഗിൾസും ടെലിവിഷൻ സ്‌പെഷ്യലുകളും ഉൾപ്പെടെ കാർപെന്റേഴ്സ് 10 ആൽബങ്ങളാണ് റെക്കോർഡുചെയ്തത്. ലോകമെമ്പാടും 100 ദശലക്ഷത്തിലധികം റെക്കോർഡുകളാണ് വിറ്റത്. ഇത് വമ്പൻ റെക്കോർഡായിരുന്നു.
എന്നാൽ 1983 ൽ 33 ാം വയസിൽ കാരെൻ മരണപ്പെട്ടു. കാരെന്റെ അകാല മരണം സംഗീത ലോകത്ത് നിന്നുമുള്ള ഇവരുടെ വിടവാങ്ങലിന് കാരണമായി.
Discussion about this post