ഇസ്ലാമാബാദ്; വനിതാ ദിനത്തിൽ പാകിസ്താനിൽ നടന്ന ഔറത്ത് മാർച്ചിനെ വിമർശിച്ച് ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകന് കണക്കിന് കൊടുത്ത് പാക് യുവാവ്. ഔറത്ത് മാർച്ചിൽ സ്ത്രീകൾക്കൊപ്പം പുരുഷന്മാർ പങ്കെടുത്തതിന്റെ ആവശ്യകതയെന്താണെന്നും എന്ത് തരം അവകാശങ്ങൾക്ക് വേണ്ടിയാണ് അവർ മാർച്ച് നടത്തിയതെന്നുമുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് പാക് യുവാവ് കണക്കിന് മറുപടി നൽകിയത്.
ചോദ്യം ചോദിക്കുന്നതിന് മുൻപ് വിഷയത്തെ കുറിച്ച് വ്യക്തമായി പഠിക്കാനും പഠിച്ചിട്ട് മാത്രം വിമർശിക്കാനും യുവാവ് മാദ്ധ്യമ പ്രവർത്തനം ഉപദേശിച്ചു. പാകിസ്താനിലെ ഭൂരിഭാഗം നിയമങ്ങളും സ്ത്രീവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തിയ യുവാവ് കോടതികളിലുൾപ്പെടെ എവിടെയും സ്ത്രീകളുടെ ശബ്ദം കുറവാണെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. രാജ്യത്തെ നിയമസംവിധാനം എങ്ങനെ സ്ത്രീകൾക്കാ.ി പ്രവർത്തിക്കുന്നുവെന്ന് അറിയണമെങ്കിൽ ഒരു സ്ത്രീയെ ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
വനിതാ ദിനത്തിൽ പാകിസ്താനിൽ നടന്ന ഔറത്ത് മാർച്ചിനെതിരെ മൗതമൗലികവാദികൾ വലിയ വിമർശനം ഉന്നയിച്ചിരുന്നു. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങളുടെ ആവശ്യകത എന്തിനാണെന്നായിരുന്നു മാർച്ചിനെതിരായി രംഗത്തെത്തിയവരുടെ ചോദ്യം. മാർച്ചിന് നേരെ പാക് പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.
Discussion about this post