ഡല്‍ഹി: ബീഹാറില്‍ ബിജെപി വിജയിക്കുമെന്ന് എന്‍ഡിടിവി എക്സിറ്റ് പോള്‍ സര്‍വ്വേ. 243 സീറ്റുകളില്‍ ബിജെപി 125 സീറ്റ് നേടുമെന്നാണ് ഇന്ന് വൈകിട്ട് എന്‍ഡി ടിവി പുറത്ത് വിട്ട എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
മഹാസഖ്യം 110 സീറ്റിലൊതുങ്ങുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
നരേന്ദ്രമോദിയുടെ പ്രചരണവും, കേന്ദ്രസര്‍ക്കാര്‍ നിലപാടുകളും ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന വോട്ടര്‍മാര്‍ മഹാസഖ്യത്തെ പിന്തുണക്കുമ്പോള്‍ യുവജനങ്ങളുടെ പിന്തുണ ബിജെപിയ്ക്കാണ്.
ബിജെപി സഖ്യത്തിന് 120 മുതല്‍-130വരെ സീറ്റുകളും, ജെഡിയും-ആര്‍ജെഡി സഖ്യത്തിന് 105 മുതല്‍ 115 സീറ്റുകള്‍ വരെ എന്‍ഡിടിവി പ്രവചിക്കുന്നു.
Discussion about this post