കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ വീണ്ടും സ്വർണക്കടത്ത്. അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.ചങ്ങരംകുളം സ്വദേശി അക്ബറിനെയാണ് കസ്റ്റംസ് പിടികൂടിയത്. 34 ലക്ഷം രൂപ വരുന്ന സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
ഗ്രീൻചാനലിൽ കൂടി നടന്നുപോയപ്പോൾ ഇയാൾ തിടുക്കം കാണിച്ചു. ഇത് ഉദ്യോഗസ്ഥരിൽ സംശയം ഉണ്ടാക്കി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഈ യാത്രക്കാരൻ കൂടെ കൂടെ പാന്റിന്റെ പോക്കറ്റിൽ കൂടി കയ്യിട്ടു അടിവസ്ത്രം നേരെയാക്കുന്നത് ശ്രദ്ധയിൽപ്പെട്ട കസ്റ്റംസ് നടത്തിയ ദേഹപരിശോധനയിൽ മൂന്നു അടിവസ്ത്രങ്ങൾ ധരിച്ചിരുന്നതായി കാണപ്പെട്ടു.
ഇതിന്റെ ഒന്നിന്റെ ഉള്ളിലായാണ് ഇയാൾ സ്വർണ്ണം പൊടിച്ച് അടിവസ്ത്രത്തിൽ തേച്ചു പിടിപ്പിച്ചിരിക്കുകയായിരുന്നു.












