പറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ബിഹാറിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തുന്നെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. തെരഞ്ഞെടുപ്പിലെ ഐതിഹാസിക വിജയത്തിന് ബിഹാറിലെ ജനങ്ങളോട് നന്ദി പറയുന്നു. പ്രത്യേകിച്ച് പാവപ്പെട്ട ജനങ്ങളോട്- അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.
ലാലു പ്രസാദിന്റെ രണ്ട് മക്കളും ലീഡ് ചെയ്യുന്നുണ്ട്. ഇടയ്ക്ക് പിറകോട്ട് പോയെങ്കിലും പിന്നീട് മുന്നേറ്റം തുടരുകയാണ്. അപ്രതീക്ഷിതമായി കുതിച്ച ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി.
Discussion about this post