പറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ വിജയം ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റേത് മാത്രമല്ലെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ് നാരായണ്‍ സിംഗ്.
ലാലുവിന്റെ മാത്രം വിജയമല്ല. തെരഞ്ഞെടുപ്പ് വിജയത്തില്‍ ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും തുല്യ അവകാശം. മന്ത്രിസഭയിലെ അംഗങ്ങളെ നിതീഷ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ രൂപീകരണം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post