Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Offbeat

ഭൂലോക ഹിറ്റ് നാട്ടുനാട്ടു; ചടുലമായ ചുവടുകളുമായി നാട്ടുനാട്ടുവിനൊപ്പം നൃത്തം ചെയ്ത് അമേരിക്കക്കാരി

by Brave India Desk
Mar 20, 2023, 12:32 pm IST
in Offbeat
Share on FacebookTweetWhatsAppTelegram

സിനിമ ഇറങ്ങുന്നതിന് മുമ്പുതന്നെ നമ്മള്‍ ഇന്ത്യക്കാര്‍ ഏറ്റെടുത്ത പാട്ടാണ് ആര്‍ആര്‍ആറിലെ നാട്ടുനാട്ടു. ജൂനിയര്‍ എന്‍ടിആറും രാംചരണും തകര്‍ത്താടിയ ആ പാട്ടിലെ നൃത്തരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നൊരു സമയമുണ്ടായിരുന്നു ഇന്ത്യയില്‍. എവിടെ നോക്കിയാലും നാട്ടുനാട്ടു റീലുകള്‍. തെല്ലൊരിടവേളയ്ക്ക് ശേഷം ഗോള്‍ഡന്‍ ഗ്ലോബും തൊട്ടുപിന്നാലെ ഓസ്‌കാറും നാട്ടുനാട്ടുവിനെ തേടിയെത്തിയതോടെ സംഗതി ഭൂലോക ഹിറ്റായി. എന്തിനേറെ, നാട്ടുനാട്ടു ലൈവ് പെര്‍ഫോമന്‍സ് ഓസ്‌കാര്‍ വേദിയെ വരെ ഇളക്കിമറിച്ചു. ഓസ്‌കാര്‍ കിട്ടിയതോടെ നാട്ടുനാട്ടുവില്‍ ഒരു കൈ പരീക്ഷിക്കാന്‍ സെലിബ്രിറ്റികളും എത്തി. വിരാട് കോഹ്ലി മുതല്‍ ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ ഡോ.ഫിലിപ്പ് അക്കര്‍മാന്‍ വരെ നാട്ടുനാട്ടു ഗാനരംഗത്തിന് ചുവടുവെച്ചു.

ഇപ്പോള്‍ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലുമുള്ള ഡാന്‍സ് പ്രേമികളും നാട്ടുനാട്ടു നൃത്തം ചെയ്ത് വൈറലാകാനുള്ള തിരക്കിലാണ്. അത്തരത്തിലൊരു നാട്ടുനാട്ടു ആരാധകവേര്‍ഷന്‍ രണ്ടുദിവസമായി ഇന്‍സ്റ്റഗ്രാമില്‍ കറങ്ങിനടക്കുകയാണ്. അമേരിക്കക്കാരിയായ ഒല്‍ഗ മനസ്യന്‍ ആണ് തന്റെ ചടുലമായ നൃത്തച്ചുവടുകളിലൂടെ നാട്ടുനാട്ടു ട്രാക്ക് അവതരിപ്പിച്ചിരിക്കുന്നത്.

Stories you may like

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

 

View this post on Instagram

 

A post shared by Olga Manassyan 🕶 (@olgamanassyan)

മഴ നനഞ്ഞ് കിടക്കുന്ന ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലാണ് ഒല്‍ഗ നൃത്തം ചവിട്ടുന്നത്. ഈ വര്‍ഷത്തെ ഓസ്‌കാറിലെ ഈ പാട്ടും നൃത്തവും മറക്കാനാകാത്തത് ആയിരുന്നുവെന്നും ഈ ഡാന്‍സ് പഠിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞുകൊണ്ടാണ് ഒല്‍ഗ ഇന്‍സ്റ്റഗ്രാമില്‍ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ഒല്‍ഗയുടെ നാട്ടുനാട്ടു ഡാന്‍സ് ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ കമന്റുകളിലൂടെ ഒല്‍ഗയെ അഭിനന്ദിക്കാനെത്തി. കമന്റുകളില്‍ നാട്ടുനാട്ടുവില്‍ അഭിമാനം കൊള്ളുന്ന ഇന്ത്യക്കാരും ഉണ്ട്. നാട്ടുനാട്ടുവിന്റെ സിനിമ പുറത്തിറങ്ങിയ തെലങ്കാനയില്‍ നിന്നുള്ള ആളാണ് താനെന്നും ഞങ്ങളുടെ വിജയം നിങ്ങളും ഏറ്റെടുത്ത് ആസ്വദിക്കുന്നത് കാണുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ഒരു തെലങ്കാന സ്വദേശി കമന്റ് ചെയ്തിരിക്കുന്നു.

അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് കൊറിയന്‍ അംബാസഡര്‍ ചാംഗ് ജേ ബൊകും സംഘവും നാട്ടുനാട്ടുവിന് ചുവടുവെച്ചിരുന്നു. ഇതിന്റെ വീഡിയോ ഇന്ത്യയിലെ കൊറിയന്‍ എംബസി തങ്ങളുടെ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഒറിജിനല്‍ പാട്ടില്‍ രാംചരണും ജൂനിയര്‍ എന്‍ടിആറും ധരിച്ചിരുന്ന വസ്ത്രത്തിന് സമാനമായ വസ്ത്രമാണ് ഇവരും ധരിച്ചിരുന്നത്.

Tags: RRRNaatu Naatu SongNaatu Naatu Viral danceOscar Award Winning Song
Share1TweetSendShare

Latest stories from this section

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

ആശുപത്രിയില്‍ അവള്‍ സന്തോഷം കൊണ്ട് നൃത്തം വെച്ചു; കരിയറിലെ മോശവും നല്ലതുമായ അനുഭവം പങ്കുവെച്ച് ഡെലിവറി ബോയ്

Discussion about this post

Latest News

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

നിനക്ക് ഓടണോ ഒന്ന് ഓടി നോക്കെടാ, റൂട്ടിനെ വെല്ലുവിളിച്ച് രവീന്ദ്ര ജഡേജ; താരം 99 ൽ നിൽക്കെ സംഭവിച്ചത് ട്വിസ്റ്റ്; വീഡിയോ വൈറൽ

ബുംറ കാണിച്ചത് മോശം പ്രവർത്തിയോ? ഗ്രൗണ്ട് ഒഫീഷ്യൽസിനെ ചൊടിപ്പിച്ച് താരത്തിന്റെ പ്രവർത്തി; വീഡിയോ കാണാം

എയർ ഇന്ത്യ വിമാനാപകടം ; പ്രാഥമിക റിപ്പോർട്ട് ഇന്ന് പുറത്തുവിടും

കോഹ്‌ലി ഒരു ആവശ്യവും ഇല്ലാതെ എന്നെ ഗ്രൗണ്ടിലേക്ക് ഓടിച്ചു, കുറച്ചു സമയം കഴിഞ്ഞ്..; പഴയ സംഭവം ഓർമിപ്പിച്ച് പൃഥ്വി ഷാ

കമ്മിൻസും സ്റ്റാർക്കും ഞാനും ഒന്നും അല്ല, ലോകത്തിലെ ഏറ്റവും മികച്ച ബോളർ അവനാണ്: ഷഹീൻ ഷാ അഫ്രീദി

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies