വിചിത്രവും കൗതുകരവുമായ നിരവധി ട്രെൻഡുകളാണ് ഓരോദിനവും നമ്മുടെ ലോകത്ത് ഉടലെടുക്കുന്നത്. എന്തും ഏതും പണം മുടക്കി സ്വന്തമാക്കാമെന്ന ഒരു ധാരണയും ഉടലെടുത്തിരിക്കുന്നു. ഇപ്പോഴിതാ ചൈനയിൽ വലിയ വൈറലായി കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് ചർച്ചാവിഷയം.
സമ്മർദ്ദങ്ങളിൽ നിന്ന് മോചിതരാവാനായി പെൺകുട്ടികൾ വലിയ രീതിയിലാണേ്രത പണം ചെലവഴിക്കുന്നത്. ഇത് ആനന്ദത്തിനോ അല്ലെങ്കിൽ ചികിത്സയ്‌ക്കോ ആയിട്ടല്ല. മറിച്ച് ആലിംഗനത്തിനായിട്ടാണ്. വാത്സ്യത്തോടെയുള്ള ആലിംഗനത്തിനായി ഇന്ത്യന് രൂപ വച്ച് നോക്കുമ്പോൾ 240 മുതൽ 600 രൂപവരെയാണ് മുടക്കുന്നത്. അതും അഞ്ചുമിനിറ്റ് നേരത്തേക്കുള്ള ആലിംഗനത്തിനാണ് ഇത്രയും പണം. വാത്സ്യല്യം തുളുമ്പുന്ന ആലിംഗനം നൽകുന്നതാവട്ടെ പുരുഷന്മാരും.
ജോലിസമ്മർദ്ദം,പഠനസമ്മർദ്ദം എന്നിവമറികടക്കാനായി ഇങ്ങനെ സേവനം നൽകുന്നതിനെ മാൻ മംസ് എന്നാണ് ചൈനയിൽ പറയുന്നത്. ബോഡി ബിൽഡർമാരെ പോലെ നല്ല പേശിബലമുള്ള പുരുഷന്മാർക്കാണ് ഡിമാൻഡ് ഏറെ. ഇവർക്ക് മൃദുലമായ സ്വഭാവവും ക്ഷമാശീലരുമാണെന്നാണ് കരുതപ്പെടുന്നത്.
നിരവധി പേരാണ് ആലിംഗനത്തിന് ശേഷം ആശ്വാസം ലഭിച്ചെന്ന് കുറിക്കുന്നത്. പണമടച്ച് ആലിംഗനത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്.
Discussion about this post