ചണ്ഡീഗഡ് : ഖാലിസ്ഥാനി അനുകൂല ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടി പഞ്ചാബ് പോലീസ് സംസ്ഥാന വ്യാപകമായി തിരച്ചിൽ നടത്തുകയാണ്. പാക് ചാരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭീകരനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയത്. അതിനിടെ ഇയാൾ പഞ്ചാബ് വിട്ടു എന്ന തരത്തിലുളള വാർത്തകളും പ്രചരിച്ചു. എന്നാൽ അമൃത്പാൽ സിംഗ് രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ശനിയാഴ്ച രാവിലെ 11:30 ഓടെ ടോൾ പ്ലാസ കടന്ന് പോകുന്ന ദൃശ്യങ്ങളാണിത്. മാരുതി ബ്രസ്സയിലാണ് ഇയാൾ രക്ഷപ്പെടുന്നത്. മേഴ്‌സിഡസ് എസ്‌യുവി, ഇസൂസു എന്നീ കാറുകളും സിസിടിവിയിൽ കാണാം. മേഴ്‌സിഡസ് എസ്‌യുവിയിൽ ഇയാൾ സഞ്ചരിക്കുന്നതായും ചിലർ കണ്ടതായാണ് വിവരം.
Toll Plaza CCTV footage of Fugitive Coward's convoy, White Brezza, Mercedes (HR 72E 1818), White Endeavour and black ISUZU (PB 10FW 6797). All convoy vehicles has been recovered by Punjab police. pic.twitter.com/IhVX3aYqHe
— Nikhil Choudhary (@NikhilCh_) March 21, 2023
എസ് യു വി യിൽ നിന്നാണ് ഇയാൾ മാരുതി ബ്രസയിലേക്ക് മാറിത്. കാറിലിരുന്ന് വസ്ത്രം മാറിയ ശേഷം ടോൾ ബൂത്ത് കടന്ന് പോയി. ഇയാൾ കാറിൽ നിന്നിറങ്ങി ബൈക്കിൽ കയറി പോകുന്ന ദൃശ്യങ്ങളുമുണ്ട്. മതപരമായ വസ്ത്രങ്ങളെല്ലാം മാറ്റി ഷർട്ടും ട്രൗസറും ധരിച്ചാണ് യാത്ര ചെയ്തത് എന്നും വിവരമുണ്ട്. ഒരു വീടിന് മുന്നിൽ റോഡിന് സമീപത്ത് നിർത്തിയിട്ട കാറിൽ നിന്ന് ബൈക്കിൽ കയറിപ്പോകുന്ന ദൃശ്യങ്ങളാണിത്.
#Watch | CCTV video shows how Waris Punjab De chief #AmritpalSingh changed vehicles to flee. pic.twitter.com/HXdr9XHBG5
— Hindustan Times (@htTweets) March 21, 2023
അതേസമയം അമൃത്പാൽ സിംഗ് രക്ഷപ്പെട്ട മാരുതി ബ്രസ്സ പിടിച്ചെടുത്തതായി പോലീസ് പറയുന്നു. നാല് പേർ ചേർന്നാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചത്. ഇവരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഇയാൾ രക്ഷപ്പെട്ട കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 120 ഓളം പേരെ ഇതിനോടകം പിടികൂടിയിട്ടുണ്ട്.
Discussion about this post