തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ ആര്‍.എസ്.പി സെക്രട്ടറി എ.എ അസീസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പരാജയത്തിന് കാരണം ബാര്‍ക്കോഴ കേസെന്ന് എ.എ അസീസ് ആരോപിച്ചു. മാണി ഉചിതമായ തീരുമാനം എടുക്കേണ്ടിയിരുന്നെന്നും അസീസ് പറഞ്ഞു.
മാണി എന്തൊക്കെ പറഞ്ഞാലും ജനത്തിന് പ്രതിഷേധമുണ്ട്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ തിരിച്ച് വരാന്‍ അവസരമുണ്ട്- അസീസ് പറഞ്ഞു. മുന്നണി മഗ്യാദ വെച്ചാണ് ഇത്രയും നാള്‍ ഒന്നും മിണ്ടായെയിരുന്നത്. ഇങ്ങനെ പോയാല്‍ എല്ലാവരും മുങ്ങുമെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതേ സമയം ബാര്‍ക്കോഴ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെ.എം മാണി പറഞ്ഞു. ബാര്‍ക്കോഴ വിഷയം ചര്‍ച്ച ചെയ്യില്ലാന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എവിടെയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post