ചെന്നൈ: ചെന്നൈയിലും പുതുച്ചേരിയിലും കനത്ത മഴ. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് സ്കൂളൂകളും കോളേജുകളുമടക്കം വിദ്യാലയങ്ങള്‍ക്ക് അവധി നല്കി. തമിഴ്നാട്ടിലെ കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേയ്ക്ക് കൂടി ശക്തമായ മഴ തുടര്‍ന്നേക്കും.
പുതുച്ചേരിയുടേയും ചെന്നൈയുടേയും തീരത്ത് ചുഴലിക്കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നീരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അടുത്ത 48 മണിക്കൂറില്‍ കടലില്‍ പോകരുതെന്ന് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ഭീഷണി കണക്കിലെടുത്ത് ആവശ്യമായ മുന്‍ കരുതലുകളും സുരക്ഷിത കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞു. ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും കരുതിയിട്ടുണ്ട്. എട്ട് സന്നദ്ധ സംഘങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണെന്നും പുതുച്ചേരി കളക്ടര്‍ ഡി.മണികണ്ഠന് പറഞ്ഞു.
അതേ സമയം ആന്ധ്രാപ്രദേശിന്റെയും കര്‍ണാടകയുടേയും തെക്കന്‍ തീരത്തും കേരളതീരത്തും കനത്ത മഴയുണ്ടായേക്കും.
Discussion about this post