Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

എന്റെ സഹോദരന് ഒന്നിനെയും ഭയമില്ല; സത്യം മാത്രം പറഞ്ഞാണ് അവൻ ജീവിച്ചത് : പ്രിയങ്ക വാദ്ര

by Brave India Desk
Mar 23, 2023, 02:04 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതിഷേധം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. കേന്ദ്ര സർക്കാർ തന്റെ സഹോദരന്റെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് എന്ന് പ്രിയങ്ക വാദ്ര പറഞ്ഞു. രാഹുൽ ഇതുവരും ഒന്നിനെയും ഭയന്നിട്ടില്ലെന്നും ഇനി ഭയക്കുകയുമില്ലെന്നും പ്രിയങ്ക വാദ്ര കൂട്ടിച്ചേർത്തു.

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി അവൻ ഇനിയും സംസാരിക്കാൻ. കേന്ദ്ര സർക്കാർ അവന്റെ ശബ്ദത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ അവന് ഭയമില്ല. ഇത്രയും നാൾ സത്യം മാത്രം പറഞ്ഞാണ് അവൻ ജീവിച്ചത്. ഇനിയും അത് തന്നെ ചെയ്യും. സത്യത്തിന്റെ ശക്തിയും കോടിക്കണക്കിന് നാട്ടുകാരുടെ സ്‌നേഹവും രാഹുലിനോടൊപ്പമുണ്ടെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Stories you may like

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

പിന്നാലെ രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. അപ്പീലുമായി ഉന്നത കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോടതി വിധിക്കെതിരെ തങ്ങൾ പൊരുതി വിജയിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം പറയുന്നത്.
രാഹുൽ ഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും പടയാളിയാണെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞത്. രാഹുൽ ഗാന്ധിയുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തെ മാനനഷ്ടക്കേസിൽ കുടുക്കുന്നത് ശരിയല്ലെന്ന് ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളും വ്യക്തമാക്കി.

സൂറത്തിലെ സിജെഎം കോടതിയാണ് നിർണായക വിധി പ്രസ്താവിച്ചത്. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ കർണാടകയിൽ കോലാറിൽ വച്ച് നടത്തിയ വിവാദ പ്രസംഗമാണ് ഇതിന് ആധാരം. കള്ളന്മാരുടെ പേരിനൊപ്പം മോദി എന്ന പേര് എങ്ങനെ വരുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇത് മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രിയും സൂറത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് കോടതി വിധി.

Tags: rahul gandhipriyanka gandhi
Share24TweetSendShare

Latest stories from this section

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

Discussion about this post

Latest News

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

ഗില്ലിനെ കാണുമ്പോൾ ഇംഗ്ലണ്ടിന് ആ താരത്തിന്റെ വൈബ് അടിക്കുന്നു, അതാണ് മൂന്നാം ടെസ്റ്റിൽ വാശി കൂടാൻ അതാണ് കാരണം: മോയിൻ അലി

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

വിരമിച്ചിട്ട് ഒരു വർഷം കഴിഞ്ഞു, എന്നിട്ടും റേഞ്ച് വേറെ ലെവൽ; ചരിത്രത്തിന്റെ ഭാഗമായി വിരാട് കോഹ്‌ലി, ഇത് പോലെ ഒരു നേട്ടം പലർക്കും സ്വപ്നം മാത്രം

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies