കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ പൗരയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. നിലവിൽ യുവതിമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൂരാച്ചുണ്ട് കാളങ്ങാലിയിൽ ആൺസുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞദിവസമാണ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.
ആൺസുഹൃത്തുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആൺ സുഹൃത്ത് മുങ്ങി.
സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ കേസെടുക്കാൻ കഴിഞ്ഞിട്ടില്ല.
Discussion about this post