അമൃത്സർ: വാരിസ് ദേ പഞ്ചാബ് തലവൻ അമൃതപാൽ സിങ്ങിന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിനവും തുടരുന്നു. അതിനിടെ അമൃത്പാൽ സിങ്ങിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചത്തീസ്ഖണ്ഡിലെ റായ്പൂരിലാണ് സംഭവം. നോട്ടീസ് നൽകിയിട്ടും തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനെ തുടർന്നാണ് അറസ്റ്റെന്ന് റായ്പൂർ പോലീസ് വ്യക്തമാക്കി.
അതേസമയം അമൃത്പാൽ സിങ്ങ് പഞ്ചാബിൽ നിന്നും രക്ഷപ്പെട്ടു. ഹരിയാനയിലേക്കോ ഉത്തരാഖണ്ഡിലേക്കോ ഇയാൾ രക്ഷപ്പെട്ടതായാണ് വിവരം. ഹരിയാനയിൽ പോലീസിനെ വെട്ടിച്ച് കുട കൊണ്ട് മുഖം മറച്ച് രക്ഷപ്പെടുന്ന അമൃത്പാലിന്റേതെന്ന് പറയപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഹരിയാനയിലെ കുരുക്ഷേത്രയിലെ വീട്ടിൽ അമൃത്പാൽ സിങ്ങിനും സഹായി പാപാൽപ്രീത് സിങ്ങിനും അഭയം നൽകിയ ബൽജീത് കൗർ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
അമൃത്പാൽ സിങ്ങിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ കണ്ടെടുത്തതിൽ നിന്ന് മറ്റ് നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്.











Discussion about this post