മുംബൈ: മഹാരാഷ്ട്രയിലും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം 50 ഹിന്ദു ജൻ ആക്രോശ് മോർച്ച റാലികൾ സംഘടിപ്പിക്കുന്നത് സംസ്ഥാന സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങൾ കൊണ്ടുവരുന്ന സമാനമായ നിയമങ്ങൾ പഠിച്ച ശേഷം ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് കേസുകൾ വർധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ എം.എൽ.സി ഗോപിചന്ദ് പദാൽക്കർ ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയവെയാണ് ഫഡ്നാവിസ് ഇക്കാര്യം പറഞ്ഞത്.
ലവ് ജിഹാദ് കേസുകളിൽ പെൺമക്കൾ വഞ്ചിക്കപ്പെട്ടതായി രക്ഷിതാക്കൾ പരാതിപ്പെടുന്ന സാഹചര്യത്തിൽ സമയബന്ധിതമായി നടപടിയെടുക്കാൻ എസ്ഒപി ഉടൻ നൽകുമെന്നും ഫഡ്നാവിസ് അറിയിച്ചു.











Discussion about this post