മലപ്പുറം: മലപ്പുറത്ത് വ്യാജ ചികിത്സ നടത്തിയവർ പിടിയിൽ. തിരുവനന്തപുരം മടത്തറ സ്വദേശിനിയായ ഹിസാന മൻസിൽ സോഫി മോൾ (46) സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീർ (55) എന്നിവരാണ് പിടിയിലായത്. രജിസ്ട്രേഷൻ ഇല്ലാതെ ഡോക്ടർ എന്ന വ്യാജേന മരുന്നുകൾ നൽകി ചികിത്സ നടത്തി വരികയായിരുന്നു ഇവർ.
ചാവക്കാട് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തവെയാണ് ഇരുവരും പിടിയിലായത്. ചാവക്കാട് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തവെയാണ് പൂക്കയിൽ വെച്ച് തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്.
Discussion about this post