കോഴിക്കോട്: റഷ്യൻ പൗര ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ സ്വയേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കോഴിക്കോട് കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ ഓഫീസറോട് വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.
സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിനായി റഷ്യൻ ഭാഷ അറിയുന്ന ആളുകളുടെ സഹായം തേടാനും വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.
കൂരാച്ചുണ്ട് കാളങ്ങാലിയിൽ ആൺസുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞദിവസമാണ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. കയ്യിൽ മുറിവുണ്ടാക്കിയ പാടുമുണ്ട്.
സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. യുവതി മെഡിക്കൽ കോളേജിലെ ഐ സി യുവിൽ ചികിത്സയിലാണ്. ഇവരുടെ ആൺ സുഹൃത്തായ കൂരാച്ചുണ്ട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായില്ല.
Discussion about this post