തിരുവനന്തപുരം: തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും സത്യസന്ധമായാണ് പ്രവര്‍ത്തിച്ചതെന്നും വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍.എം.പോള്‍. തന്റെ മേല്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. സമ്മര്‍ദം ചെയലുത്തിയവര്‍ പറയട്ടെ അവരുടെ സമ്മര്‍ദത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത് എന്ന്. അപ്പോള്‍ താന്‍ മാപ്പുപറയാമെന്നും വിന്‍സണ്‍.എം.പോള്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കേസില്‍ നിയമപരമായി മാത്രമാണ് ഇടപെട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സ്ഥിരീകരിക്കാനാണ് നിയമോപദേശം തേടിയതെന്നും അദ്ദേഹം പറഞ്ഞു. വിന്‍സണ്‍ എം.പോളിനെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പുവരെ മാത്രമെ അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ ഇടപെടല്‍ ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ബാര്‍ കോഴക്കേസില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ യാന്ത്രികമായി പെരുമാറിയെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി.
Discussion about this post