കൊച്ചി: രാജി പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എം മാണി. പാര്‍ട്ടി നേതാക്കളുമായി നാളെ സമഗ്രമായി ചര്‍ച്ച നടത്തുമെന്ന് മാണി പറഞ്ഞു.
ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് ഇന്നല്ലെങ്കില്‍ നാളെ പുറത്ത് വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും മന്ത്രിസ്ഥാനത്ത് തുടരുന്ന കാര്യം മാണിയുടെ മനസാക്ഷിയ്ക്ക് വിടുന്നെന്ന് പറഞ്ഞിട്ടും അദ്ദേഹം രാജി സന്നദ്ധത അറിയിച്ചില്ല.
തൃപ്പൂണിത്തുറയിലെ മകളുടെ വീട്ടിലായിരുന്നു മാണി പുറത്തിറങ്ങിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കാറില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹം പ്രതികരണം ചുരുക്കം വാക്കുകളിലൊതുക്കി. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ മാണി പാലായിലേക്ക് തിരിച്ചു. തൃപ്പൂണിത്തറയിലെ വീടിന് മുന്നില്‍ മാണിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നാളെത്തെ യോഗത്തിന് ശേഷം തീരുമാനം അറിയിക്കുമെന്നാണ് പ്രതികരിച്ചത്.
Discussion about this post