ജമ്മു: ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യം വെടിയുതിര്‍ത്തു. പാക് റേഞ്ചര്‍മാര്‍ ആറ് മുതല്‍ ഏഴ് റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. ഇന്ത്യ ശക്തമായി തിരച്ചടിച്ചുവെന്ന് ജമ്മുകാശ്മീര്‍ പൊലീസ് സൂചിപ്പിച്ചു.
സാമ്പാ ജില്ലയില്‍ അതിര്‍ത്തി രക്ഷാ സേനയുടെ ഛല്ല്യാരിയാനിലെയും ഖോവാഡയിലെയും ഔട്ട് പോസ്റ്റുകള്‍ക്ക് നേരെ തിങ്കളാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. വെടിനിര്‍ത്തല്‍ കര്‍ശനമായി നടപ്പിലാക്കുന്നതു സംബന്ധിച്ച് ബി.എസ്.എഫും പാക് റേഞ്ചര്‍മാരും ആര്‍.എസ് പുര സെക്ടറില്‍ ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു. വിളവെടുപ്പ് സീസണ്‍ ആയതിനാല്‍ കര്‍ഷകര്‍ക്ക് അപായം സംഭവിക്കുന്നത് ഒഴിവാക്കാനായാണ് ചര്‍ച്ച നടന്നത്.
കഴിഞ്ഞ ആഴ്ചകളിലും പാക് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരുന്നു. വെടിവെപ്പില്‍ ഗ്രാമീണര്‍ക്ക് പരിക്കേറ്റിരുന്നു.
Discussion about this post